റോയി പൂച്ചേരിലിന് പ്രവാസി സാഹിത്യരത്‌ന പുരസ്‌ക്കാരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മനാമ: സൗത്ത് ഇന്ത്യൻ സമഗ്ര സേവ കൗൺസിലിന്റെ 2026 പ്രവാസി സാഹിത്യരത്‌ന പുരസ്‌ക്കാരം ബഹ്‌റൈൻ പ്രവാസിയും എഴുത്തുകാരനുമായ റോയി പൂച്ചേരിലിന്. സൗത്ത് ഇന്ത്യയിലെ പ്രഗത്ഭരായ സംസ്‌കാരിക, സാഹിത്യ, സിനിമാ, ടെലിവിഷൻ മേഖലകളിലെ വ്യക്തിത്വങ്ങൾക്ക് നൽകി വരുന്ന പുരസ്‌കാരമാണ് എസ്.എസ്.സി അവാർഡ്. കഴിഞ്ഞ വർഷങ്ങളിൽ പ്രവാസി സാഹിത്യ രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് റോയി പൂച്ചേരിലിനെ പരിഗണിച്ചതെന്ന്, എസ്. എസ്.സി പ്രസിഡന്റും ചലച്ചിത്ര സംവിധായകനും, എഴുത്തുകാരനും ജൂറി ചെയർമാനുമായ സുനി ശേഖർ വ്യക്തമാക്കി. എഴുത്തുകാരൻ യു. സുബ്രഹ്മണ്യം, രക്ഷാധികാരിയായ സമഗ്ര സേവ കൗൺസിലിന്റെ സെക്രട്ടറി സോമൻ പുതിയാത്ത് ആണ്. 19-ന് വൈകിട്ട് 7 മണിക്ക് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News