ലക്ഷ്വറി ബസുകൾ നിരത്തിലിറക്കുമെന്ന് ​​ഗതാ​ഗത മന്ത്രി

തിരുവനന്തപുരം: കോടികൾ കൊടുത്ത് വാങ്ങിയ ലക്ഷ്വറി ബസുകൾ നിരത്തിലിറക്കാനൊരുങ്ങി കെഎസ്ആർടിസി. നാല് കോടി മുടക്കി വാങ്ങിയ രണ്ട് ലക്ഷ്വറി ബസുകൾ സെൻട്രൽ വർക് ഷോപ്പുകളിൽ നിരത്തിലിറക്കാനാകാതെ കിടക്കുകയായിരുന്നു. മുൻ മന്ത്രി കെ.ബി ഗണേഷ്കുമാർ ഉദ്ഘാടനം നടത്തിയിരുന്നെങ്കിലും സർക്കാർ നികുതിയിളവ് നൽകാത്തതിനാലാണ് ബസുകൾ നിരത്തിലിറക്കാൻ കഴിയാതെ പോയത്.

എന്നാൽ ബസ് ഉടൻ സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ പറഞ്ഞു.’നിലവിൽ രണ്ട് ബസുകളാണ് നമ്മുടെ പക്കലുള്ളത്. ഇത്തരത്തിലുള്ള ആഡംബര ബസുകൾ അധികം വാങ്ങുന്നത് സർക്കാരിന്‍റെ നിലപാടല്ല. എങ്കിലും, വാങ്ങിയ രണ്ട് ബസുകൾ ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസിയിലെ ആദ്യ ബിസിനസ് ബസുകളാണിവ. ബസ് ഹോസ്റ്റസുമാരെയും ഉൾപ്പെടുത്താനായിരുന്നു തീരുമാനം. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കും തിരിച്ചുമായാണ് ഈ ബസുകൾ സർവീസ് നടത്താൻ ഉദ്ദേശിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *