പൊലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് സ്വര്‍ണ പണയ തട്ടിപ്പ് കേസ് പ്രതികള്‍. നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ നിതിന്‍, ആന്റണി എന്നിവര്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിപ്പിച്ചാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പരിക്കേറ്റ ഇരുവരെയും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാറനല്ലൂര്‍ അംബേദ്കര്‍ കോളനിക്ക് സമീപമാണ് സംഭവം നടന്നത്. സംഭവത്തില്‍ ബാലരാമപുരം സ്വദേശിയായ സനോജിനെ നെയ്യാറ്റിന്‍കര പൊലീസ് കസ്റ്റഡിയിലെടുത്തു. പണയ സ്വര്‍ണം എടുത്തുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് സനോജ് ഉള്‍പ്പെടെ പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നു. ഇവരെ ബൈക്കില്‍ പിന്തുടരുന്നതിനിടയിലാണ് സംഭവം നടന്നത്. പ്രതികള്‍ നെയ്യാറ്റിന്‍കരയിൽ നിന്നും കാട്ടാക്കട ഭാഗത്തേക്ക് പോവുകയായിരുന്നു. മുഖ്യപ്രതി ശ്രീജിത്തിനെ നേരത്തെ പിടികൂടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *