സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്ര സര്‍ക്കാര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാപാര്‍ട്ടി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്ര സര്‍ക്കാര്‍. കേസുകള്‍ റദ്ദാക്കുന്നതിലെ നിയമപരമായ സങ്കീര്‍ണത മറികടക്കുന്നതിനായാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ഭരണഘടനയുടെ 142-ാം അനുച്ഛേദം സുപ്രീംകോടതിക്ക് നല്‍കുന്ന സവിശേഷ അധികാരം ഉപയോഗിച്ച് കേസുകള്‍ റദ്ദാക്കണം എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വിഷയം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചിന് മുന്നില്‍ വെച്ചു.

സിജെപി ശനിയാഴ്ച ഡല്‍ഹിയില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 2,873 പേരെ ഒഴിവാക്കി എഫ്ഐആര്‍ റദ്ദാക്കണം എന്നാണ് ആവശ്യം. അതേസമയം ശനിയാഴ്ചയിലെ സിജെപി പ്രതിഷേധം വിലക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. സമാധാനപരമായ പ്രതിഷേധം വിലക്കാനാവില്ലെന്നും ഹര്‍ജിക്കാര്‍ക്ക് ഡല്‍ഹി പൊലീസിനെ സമീപിക്കാം എന്നുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

സെപ്തംബര്‍ അഞ്ചിന് ഇന്ത്യാ ഗേറ്റില്‍ നിന്നും ഡല്‍ഹി പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്താനാണ് സിജെപി തീരുമാനം. പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റവരും ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളും പങ്കെടുക്കും എന്നാണ് വിവരം. രാജ്യത്തെ യുവാക്കള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന ആശങ്കകളുടെ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന. വിദ്യാര്‍ത്ഥികള്‍ക്കും പ്രതിഷേധക്കാര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ പിന്‍വലിക്കുകയോ റദ്ദാക്കുകയോ ചെയ്യുക, നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ കാര്യങ്ങളിലുള്ള വാഗ്ദാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News