യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായക ചുമതലയിലേക്ക് രഘുറാം രാജന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടണ്‍: അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായക ചുമതലയിലേക്ക് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍. ഇന്ത്യന്‍ വംശജരായ രാജ് ഷെട്ടിയും ആഷ ശര്‍മ്മയും ഫെഡറല്‍ റിസര്‍വില്‍ നിര്‍ണായക ചുമതലകള്‍ വഹിക്കും. അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനാണ് രാജ് ഷെട്ടി. മൈക്രോസോഫ്റ്റ് എക്‌സിക്യൂട്ടീവാണ് ആഷ ശര്‍മ്മ. ഇവരുടെ ജോലി എന്തായിരിക്കുമെന്ന് ഫെഡറല്‍ റിസര്‍വ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

ഫെഡറല്‍ റിസര്‍വിന്റെ പുതിയ ഗവര്‍ണറായ കെവിന്‍ വാര്‍ഷ് അഞ്ച് ടാസ്‌ക്‌ഫോഴ്‌സുകള്‍ പ്രഖ്യാപിച്ചിരുന്നു. മുന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മെര്‍വിന്‍ കിങ്, മുന്‍ വാള്‍മാര്‍ട്ട് സിഇഒ ഡൗ മക്മില്ലണ്‍. നോബേല്‍ സമ്മാനജേതാവ് തോമസ് സാര്‍ജന്റ്, സിലിക്കണ്‍വാലി വെന്‍ച്വര്‍ കാപ്പിറ്റലിസ്റ്റ് മാര്‍ക് ആന്‍ഡേഴ്‌സണ്‍ എന്നിവരും ടാസ്‌ക്‌ഫോഴ്‌സിലുണ്ട്. ഫെഡറല്‍ റിസവിന്റെ ലക്ഷ്യത്തിന് മുകളില്‍ നില്‍ക്കുന്ന പലിശനിരക്ക് കുറക്കുകയാവും രഘുറാം രാജന് മുന്നിലുള്ള ആദ്യ വെല്ലുവിളിയെന്നാണ് സൂചന.

അതേസമയം, കേന്ദ്രബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ പരിശോധന നടത്തുകയാവും രഘുറാം രാജന്റെ ജോലിയെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.15 ആളുകളുമായി ചര്‍ച്ച നടത്തി. അവരില്‍ നിന്നും വ്യത്യസ്തമായ ചിന്തകളാണ് കിട്ടിയത്. അതുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചുവെന്നാണ് കെവിന്‍ വാര്‍ഷ് പറയുന്നത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹവും തയാറായില്ല.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News