അപരിചിതരുടെ ബാഗുകൾ വാങ്ങി യാത്ര ചെയ്യരുത്; മുന്നറിയിപ്പ് നൽകി ഒമാൻ കസ്റ്റംസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മസ്കത്ത്: ഒമാനിൽ നിന്ന് യാത്ര ചെയ്യുന്നവരും രാജ്യത്തേക്ക് എത്തുന്നവരുമായ മുഴുവൻ യാത്രക്കാരും കസ്റ്റംസ് നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് ഒമാൻ കസ്റ്റംസ് അതോറിറ്റി അറിയിച്ചു. അപരിചിതരായ വ്യക്തികളിൽ നിന്നും ബാ​ഗുകളോ പാർസലുകളോ വാങ്ങി യാത്ര ചെയ്യരുതെന്ന് കസ്റ്റംസ് കർശന മുന്നറിയിപ്പ് നൽകി. ഇത് വലിയ ചതിക്കുഴികളിലേക്കും നിയമക്കുരുക്കുകളിലേക്കും നയിച്ചേക്കാമെന്നും അധികൃതർ ഓർമപ്പെടുത്തുന്നു. വിമാനക്കമ്പനികളും കപ്പൽ സർവീസ് കമ്പനികളും നൽകുന്ന ലഗേജ് സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനും അനാവശ്യ നിയമനടപടികളിൽ നിന്നും ലംഘനങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നതിനുമുള്ള ഏറ്റവും സുപ്രധാനമായ നീക്കം നടപടിക്രമങ്ങൾ പാലിക്കുക എന്നതാണെന്ന് അധികൃതർ ഓർമിപ്പിച്ചു.

തങ്ങൾ യാത്ര ചെയ്യുന്ന ലക്ഷ്യസ്ഥാനങ്ങളായ രാജ്യങ്ങളിലെ പ്രാദേശിക നിയമങ്ങളെയും കസ്റ്റംസ് ചട്ടങ്ങളെയും കുറിച്ച് യാത്രക്കാർ മുൻകൂട്ടി അറിഞ്ഞിരിക്കണം. വിമാനത്താവളങ്ങളിലും മറ്റ് അതിർത്തി ചെക്ക്പോസ്റ്റുകളിലുമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും പരിശോധനകളോട് പൂർണമായി സഹകരിക്കുകയും വേണം. യാത്രക്കാർ ആരെങ്കിലും നിരോധിതമോ കർശന നിയന്ത്രണങ്ങളുള്ളതോ ആയ വസ്തുക്കൾ കൈവശം വെയ്ക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത്തരം വിവരങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിക്കാനും ട്രാവൽ അഡ്വൈസറിയിൽ ഒമാൻ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News