VD ക്കെതിരെ കച്ചകെട്ടി നേതാക്കൾ

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരെ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്ത്. കെഎസ്‌യു സംസ്ഥാന അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകുന്നില്ലെന്ന വിമർശനം ഉയർത്തുകയാണ് കോൺഗ്രസ് വക്താവ് വി ആർ അനൂപ്. ഹിന്ദു ഐക്യവേദിക്ക് കിട്ടുന്ന പരിഗണനയെങ്കിലും കെഎസ്‌യു അധ്യക്ഷന് ലഭിക്കണമെന്നും പി എം നിയാസും അലോഷ്യസ് സേവ്യറും നേരിട്ടത് സമാന അനുഭവമാണെന്ന് അനൂപ് പറയുന്നു. അവർക്ക് മുഖ്യമന്ത്രിയെ കാണാൻ സമയം ലഭിക്കണമെന്നത് കോൺഗ്രസുകാരന്റെ വികാരം. പല്ലി വാല് മുറിക്കുന്നത് പോലെ ഭൂതകാലം ഉപേക്ഷിക്കാൻ മുഖ്യമന്ത്രിക്കും ഞങ്ങൾക്കും കഴിയില്ലെന്നും അനൂപ് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *