ഗണേഷ്‌കുമുറിനെതിരെ അന്വേഷണം

തിരുവനന്തപുരം: മുൻ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ ഡ്രൈവിങ് ലൈസൻസിലെ ‘എം.എൽ.എ.’ വിശേഷണം നീക്കാൻ ഗതാഗതവകുപ്പ് തീരുമാനിച്ചു. പേരിനൊപ്പം എം.എൽ.എ. എന്നുകൂടി ചേർത്താണ് ലൈസൻസ് പുതുക്കിയത്. ഇത് നിയമപരമായി തെറ്റാണ്. 18 വയസ്സ് തികയാൻ നാലുമാസം ബാക്കിയിരിക്കേ ഗണേഷ്‌കുമാർ ഡ്രൈവിങ് ലൈസൻസ് നേടിയതെങ്ങനെയെന്നതിനെക്കുറിച്ചും മോട്ടോർവാഹനവകുപ്പ് അന്വേഷണം തുടങ്ങി. ദക്ഷിണമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർക്കാണ് അന്വേഷണച്ചുമതല. ലൈസൻസ് നൽകിയ ഉദ്യോഗസ്ഥനെ കണ്ടെത്താൻ രേഖകൾ പരിശോധിക്കും. ഡ്രൈവിങ് ലൈസൻസ് വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കാമെന്നാണ് വ്യവസ്ഥ. എം.എൽ.എ. എന്ന് കൂട്ടിച്ചേർത്തത് ഉദ്യോഗസ്ഥരാണെന്നും തനിക്ക് അതേക്കുറിച്ച് അറിവില്ലെന്നും ഗണേഷ്‌കുമാർ നേരത്തെ വ്യക്തമാക്കിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *