ചികിത്സാ വിവരം പങ്കുവച്ച് രേണു സുധി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തൻറെ കാൻസർ ചികിത്സ സംബന്ധിച്ച പുതിയ വിവരം പങ്കുവച്ച് സോഷ്യൽ മീഡിയ താരം രേണു സുധി. രണ്ടാമത്തെ കീമോതെറാപ്പി പൂർത്തിയായെന്നും അഞ്ച് ദിവസം ഐസിയുവിൽ ആയിരുന്നുവെന്നും രേണു സുധി പറയുന്നു. രോഗം വന്നതിന് ശേഷം തൻറെ മനസിലൂടെ കടന്നുപോയ ചിന്തകളും മാനസികമായുണ്ടായ മാറ്റങ്ങളുമൊക്കെ രേണു സുധി വിവരിക്കുന്നുണ്ട്. യുട്യൂബിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് രേണു സുധി ഇക്കാര്യങ്ങൾ പറയുന്നത്. “ഞാൻ അഞ്ച് ദിവസമായിട്ട് ഹോസ്പിറ്റൽ ഐസിയുവിൽ ആയിരുന്നു. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് ഇപ്പോൾ. അവരുടെ പ്രാർത്ഥന കൊണ്ട് ഞാനിപ്പോൾ ഡിസ്ചാർജ് ആയി. രണ്ടാമത്തെ കീമയാണ് കഴിഞ്ഞത്. കഴിഞ്ഞ പ്രാവശ്യത്തെ കീമോയെക്കാളും ശരീരത്തിന് ഭയങ്കര അസ്വസ്ഥതയും വേദനയും ക്ഷീണവും ഛർദ്ദിയും ഒക്കെ ആയിരുന്നു. എനിക്കുവേണ്ടി ഒരുപാട് പേർ പ്രാർത്ഥിക്കുന്നുണ്ടെന്നും നേർച്ച കഴിക്കുന്നുണ്ടെന്നും‌ എനിക്കറിയാം. അവരോടൊക്കെ ഏത് രീതിയിലാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല. ഇനിയിപ്പോ എനിക്ക് നാല് കീമോ കൂടെ ഉണ്ട്. ആ നാല് കീമോയും കഴിഞ്ഞ് ഞാൻ മടങ്ങി വരുമെന്നതാണ് എന്റെ വിശ്വാസം. അപ്പോൾ നിങ്ങളുടെ പ്രാർഥന വേണം. അതുപോലെ നാല് കീമോ കഴിഞ്ഞ് ഓപ്പറേഷൻ ഉണ്ട്. അപ്പോഴും എല്ലാവരും പ്രാർത്ഥിക്കണമെന്നും രേണു വിഡിയോയിൽ പറഞ്ഞു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News