അലോഷ്യസ് സേവ്യറിന് മുഖം നൽകാതെ മുഖ്യമന്ത്രി, കെ എസ് യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് അലോഷ്യസ് സേവ്യർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനെ അവഗണിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. തേവര എസ് എച്ച് കോളേജില്‍ നടന്ന ഹെല്‍ത്ത് സമ്മിറ്റിനിടെയാണ് മുഖ്യമന്ത്രി അലോഷ്യസ് സേവ്യറിനെ അവഗണിച്ച് മടങ്ങിയത്. പ്രസംഗിച്ച് വേദിയില്‍ നിന്നും ഇറങ്ങവെയാണ് സംഭവം.

പ്ലീഡര്‍ നിയമനത്തില്‍ കെ എസ് യുവിനെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിൽ കോണ്‍ഗ്രസിലും ഭിന്നത രൂക്ഷമാണ്. അതിനിടെയാണ് പൊതുവേദിയില്‍ കെഎസ്‌യു സംസ്ഥാന അധ്യക്ഷനെ കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി. തേവര കോളേജിലെ പരിപാടി കഴിഞ്ഞിറങ്ങവെ മുഖ്യമന്ത്രിയെ കാണാനായി നിന്നവരില്‍ അലോഷ്യസും ഉണ്ടായിരുന്നു. എന്നാല്‍ അവിടെ ഉണ്ടായിരുന്ന ചിലരുമായി സംസാരിച്ച വി ഡി സതീശന്‍ അലോഷ്യസിന് മുഖം കൊടുത്തില്ല.

നിയമന വിവാദത്തില്‍ കെ എസ് യു നേതൃത്വത്തെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിയെ എതിര്‍ത്തും അനുകൂലിച്ചും കോണ്‍ഗ്രസില്‍ പോര് തുടരുകയാണ്. സമരം ചെയ്തും ജയിലില്‍ കിടന്നും പോരാടിയ ഒരു നേതാവിനും കെ എസ് യുവിന് എതിരെ പറയാന്‍ കഴിയില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് തുറന്നടിച്ചു. ജനങ്ങള്‍ വലിയ പ്രതീക്ഷയോടെ തെരഞ്ഞെടുത്ത സര്‍ക്കാരാണെന്ന് ഓര്‍ക്കണമെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ മുന്നറിയിപ്പ്. അതേസമയം വി ഡി സതീശന് പിന്തുണയുമായി മന്ത്രി എം ലിജുവും കെ പി നൗഷാദ് അലി എം എല്‍ എയും രംഗത്ത് എത്തിയിരുന്നു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News