ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യിൽ നിന്ന് വിവാഹമോചനം തേടി ഭാര്യ സംഗീത സ്വർണലിംഗം സമർപ്പിച്ച ഹർജി കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്. ചെങ്കൽപേട്ട് കുടുംബകോടതിയിലാണ് സംഗീത ഹർജി സമർപ്പിച്ചത്. ഹർജി സ്വീകരിച്ച കോടതി വിജയ്‌യോട് നേരിട്ട് ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു.
പരസ്പരധാരണയോടെയുള്ള വിവാഹമോചനത്തിന് വിജയ് തയ്യാറാണെന്ന് അറിയിച്ചെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. അഭിഭാഷകർ മുൻകൈയെടുത്ത് മധ്യസ്ഥചർച്ച നടന്നുവെന്നാണ് വിവരം. ചെന്നൈയിൽ മുംബൈയിൽ നിന്നുള്ള ഒരു ജ്യോത്സ്യന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ചകളെന്നും വിവരമുണ്ട്. കുടുംബവുമായി നേരത്തെ ബന്ധമുള്ള വ്യക്തിയാണ് മധ്യസ്ഥനായ ജ്യോത്സ്യൻ.
