ചെന്നൈ: ടിവികെ സ്ഥാനാർത്ഥികൾക്ക് ഏറെ സാമ്പത്തിക പ്രതിസന്ധി നിറഞ്ഞതായിരുന്നു പ്രചാരണ ദിവസങ്ങൾ. പാർട്ടി നേതൃത്വത്തിൽ നിന്നും തിരഞ്ഞെടുപ്പ് ഫണ്ട് ലഭിക്കാത്തതിനാൽ കടം വാങ്ങിയും സുഹൃത്തുക്കളുടെ സഹായത്തിലുമായിരുന്നു മിക്ക സ്ഥാനാർത്ഥികളും പ്രചാരണം നടത്തിയത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലെ പരിചയക്കുറവും ഏറെ പ്രകടമായിരുന്നു.
ചെന്നൈ റോയപുരത്തെ ടിവികെ സ്ഥാനാർത്ഥിയായ കെ.വി വിജയ് ദാമുവിനടക്കം പാർട്ടി നേതൃത്വം ഫണ്ട് നൽകിയില്ല. നടൻ വിജയുടെ ആരധകക്കൂട്ടായ്മയായ വിജയ് മക്കൾ ഇയക്കത്തിന്റെ പ്രാദേശിക ഭാരവാഹി ആയിരുന്നു ദാമു. ടിവികെ രൂപീകരിച്ചപ്പോൾ ദാമുവിനും പദവി ലഭിച്ചു. ഒപ്പം തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വവും ലഭിച്ചു.
ദാമുവടക്കം നിരവധി സ്ഥാനാർത്ഥികളാണ് ഇപ്രകാരം പ്രതിസന്ധിയിലായത്. പ്രാദേശികമായി പണം കണ്ടെത്താൻ ആയിരുന്നു സ്ഥാനാർത്ഥികൾക്ക് നിർദ്ദേശം. ദാമുവിനോപ്പം ഒരു ഓട്ടോ മാത്രമാണ് പ്രചാരണവാഹനത്തിനൊപ്പം ഉണ്ടായിരുന്നത്. ടിവികെ പ്രവർത്തകരും സുഹൃത്തുക്കളുമാണ് ദാമുവിനെ സഹായിച്ചത്. വിജയ്‍യും ആധവ് അർജുനയും സെങ്കോട്ടയ്യനും പോലെയുള്ളവർ ഒഴികെ ടിവികെയിലെ മിക്ക സ്ഥാനാർത്ഥികളുടെയും സ്ഥിതി ഇതായിരുന്നു. മറ്റു മുന്നണിയിൽ തലയെണ്ണി പണം നൽകുമ്പോൾ കടക്കെണിയിലാണ് ടിവികെ സ്ഥാനാർത്ഥികൾ. അപ്പോഴും വിജയ്ക്കുവേണ്ടി ഇതെങ്ങിലുംമചെയ്യാനായല്ലോ എന്ന സന്തോഷമാണ് ഇവർ പ്രകടിപ്പിക്കുന്നത്.



