ജോലിയുണ്ടെങ്കിലും ചേരാൻ ആളില്ല, കാരണം തേടിയ എച്ച് ആർ മാനേജർ ഞെട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി : ഒരു സ്ഥാപനത്തിലെ മുൻ ജീവനക്കാർ ഓൺലൈനിൽ പങ്കുവെച്ച, സ്ഥാപനത്തെ കുറിച്ചുള്ള വിലയിരുത്തലുകൾ പുതിയ ഉദ്യോഗാർത്ഥികളെ ആ സ്ഥാപനത്തിൽ ചേരാൻ പിന്തിരിപ്പിക്കുന്നെന്ന സമൂഹ മാധ്യമത്തിൽ പങ്കുവെച്ച അനുഭവ കുറിച്ച് വലിയ ശ്രദ്ധനേടി. ജോലി സംബന്ധമായ ഒരു കുറിപ്പാണ് സംഭവം പുറത്തുകൊണ്ടുവന്നത്. പിന്നാലെ തൊഴിലാളികളോടുള്ള സ്ഥാപനങ്ങളുടെ മനോഭാവം മാറ്റേണ്ട കാലം കഴിഞ്ഞെന്ന് നിരവധി പേരാണ് എഴുതിയത്.

സ്ഥാപനത്തിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി ഉദ്യോഗാർത്ഥികൾ അഭിമുഖം വിജയകരമായി പൂർത്തിയാക്കിയ ശേഷവും ജോലിയിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് പിന്മാറുകയായിരുന്നു. ഏതാണ്ട് 10 ഓളം ഉദ്യോഗാസ്ഥികളാണ് ഇത്തരത്തിൽ പിന്മാറിയതെന്ന് കുറിപ്പിൽ പറയുന്നു. പുതുതായി നടത്തുന്ന റിക്രൂട്ട്മെന്‍റുകളൊന്നും നടക്കാതായതോടെ സ്ഥാപനത്തിന്‍റെ നിയമന വിഭാഗം വലിയ പ്രതിസന്ധിയിലായി. ഈ സാഹചര്യം നീണ്ടു നിന്നതോടെ സ്ഥാപനത്തിനുള്ളിൽ കടുത്ത അസ്വസ്ഥതയും മേലധികാരികൾ തമ്മിൽ പരസ്പര കുറ്റപ്പെടുത്തലുകൾ പോലുമുണ്ടായി. ഇതെ തുടർന്ന് എന്തു കൊണ്ടാണ് ആരും പുതുതായി സ്ഥാപനത്തിലേക്ക് വരാത്തതെന്നതിനെ കുറിച്ച് അന്വേഷിക്കാൻ ഹ്യൂമൻ റിസോഴ്സ് വിഭാഗം തീരുമാനിച്ചു. ഇതേ തുടർന്ന് ഉദ്യോഗാസ്ഥികളുമായി അവർ വീണ്ടും ബന്ധപ്പെടുകയും എന്തുകൊണ്ടാണ് ജോലിക്ക് ചേരാത്തതെന്ന് അന്വേഷിക്കുകയും ചെയ്തു. ഉദ്യോഗാർത്ഥികളുടെ മറുപടി ഹ്യൂമൻ റിസോഴ്സ് വിഭാഗത്തെ അമ്പരപ്പിച്ചു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News