ഇന്ത്യക്കാരനെന്ന് കേട്ടതും പോലീസിനെ വിളിച്ചു’; ജപ്പാനിലെ ഒരു കടയുടമയിൽ നിന്നുണ്ടായ അനുഭവം വിവരിച്ച് യുവാവ്

ജപ്പാൻ : ജപ്പാൻ യാത്രയിലെ അവസാന ദിവസം സാധനങ്ങൾ വാങ്ങാനായി ഷിസുവോകയിലെ ഒരു സ്റ്റോറിൽ എത്തിയപ്പോൾ ജീവനക്കാരിയുടെ പെരുമാറ്റം ആദ്യം തന്നെ അസ്വാഭാവികമായിരുന്നുവെന്ന് അനന്ത് വീഡിയോയിൽ പറയുന്നു. അവിടെ വച്ച് തന്‍റെ ഭക്ഷണം ചൂടാക്കിത്തരാൻ ഒരു ജീവനക്കാരിയോട് ആവശ്യപ്പെട്ടു. അവ‍ർ അതിന് സമ്മതിച്ചു. എന്നാൽ ആ കടയുടെ ഉടമ ദേഷ്യത്തോടെയാണ് പെരുമാറിയത്. എവിടെ നിന്നാണെന്ന് അവർ ചോദിച്ചപ്പോൾ ഇന്ത്യയിൽ നിന്നാണെന്ന ഉത്തരം അവരെ അസ്വസ്ഥയാക്കി. പിന്നാലെ സ്ത്രീ പോലീസിനെ വിളിച്ചു. എന്നാൽ, താൻ ഒരു പ്രശ്നവും അവിടെ ഉണ്ടാക്കിയിരുന്നില്ലെന്നും ഇന്ത്യൻ പൗരനാണെന്ന കാരണത്താൽ അവർ തന്നെ സംശയത്തോടെ നോക്കുകയും അനാവശ്യമായി പോലീസിനെ വിളിക്കുകയുമായിരുന്നുവെന്നും അനന്ത് വീഡിയോയിൽ പറയുന്നു. ഇത് വംശീയ വിവേചനത്തിന്‍റെ ഭാഗമാണെന്ന് അനന്ത് ആരോപിച്ചു. സംഭവം തനിക്ക് മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കി. പോലീസ് എത്തി കാര്യമന്വേഷിച്ചപ്പോൾ അവിടെ നടന്നതിന്‍റെ വീഡിയോ അവർക്ക് കാണിച്ച് കൊടുത്തു. അത് കണ്ടപ്പോൾ അവർക്ക് കാര്യം മനസിലായി, തന്നെ വെറുതെ വിട്ടെന്നും യുവാവ് വീഡിയോയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *