മൂന്നാം വാരത്തിലും മികച്ച നേട്ടവുമായി ‘ജനനായകന്‍’; ഇതുവരെ നേടിയത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : തെന്നിന്ത്യന്‍ സിനിമയില്‍ത്തന്നെ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ് തമിഴ് താരം വിജയ്. അതിനാല്‍ത്തന്നെ അദ്ദേഹം നായകനായ ചിത്രങ്ങളുടെ റിലീസിനായി കോളിവുഡില്‍ വലിയ കാത്തിരിപ്പ് എപ്പോഴും ഉണ്ടാവാറുണ്ട്. രാഷ്ട്രീയ പ്രവേശനത്തിനായി വിജയ് സിനിമ ഉപേക്ഷിക്കുകയാണെന്ന പ്രഖ്യാപനം ഇന്‍ഡസ്ട്രിയിലും പ്രേക്ഷകര്‍ക്കിടയിലും വലിയ നിരാശയാണ് സൃഷ്ടിച്ചത്. പൊങ്കല്‍ റിലീസ് ആയി പ്രഖ്യാപിച്ച്, എന്നാല്‍ സെന്‍സര്‍ സംബന്ധമായ പ്രശ്നങ്ങളാല്‍ റിലീസ് നീണ്ട അദ്ദേഹത്തിന്‍റെ അവസാന ചിത്രം ജനനായകന്‍ ഒടുവില്‍ ആറ് മാസത്തിന് ശേഷം ജൂലൈ 23 നാണ് തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ സമ്മിശ്ര അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. അതൊന്നും വിജയിന്‍റെ ആരാധകവൃന്ദത്തെ അകറ്റിയില്ല എന്നാണ് കളക്ഷന്‍ സൂചിപ്പിക്കുന്നത്.

മൂന്നാം വാരത്തിലും പ്രേക്ഷകരെ കാര്യമായി തിയറ്ററുകളില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ് എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ഇതിനകം നേടിയിരിക്കുന്നത് 318.09 കോടിയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള കണക്കാണ് ഇത്. റിലീസിന് ശേഷമുള്ള മൂന്നാമത്തെ തിങ്കളാഴ്ചയായ ഇന്നലെ ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 75 ലക്ഷം ആയിരുന്നു. 1976 ഷോകളില്‍ നിന്നാണ് ഇത്. 14.2 ആയിരുന്നു തിയറ്റര്‍ ഒക്കുപ്പന്‍സി. ചിത്രം ഇന്ത്യയില്‍ നിന്ന് ഇതിനകം നേടിയ ഗ്രോസ് ആവട്ടെ 224.89 കോടിയാണ്. നെറ്റ് കളക്ഷന്‍ 193.05 കോടിയും. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ഇതുവരെ വന്നിരിക്കുന്ന ഗ്രോസ് 93.20 കോടിയാണ്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News