അന്തരിച്ച തന്റെ പിതാവ് ജോർജ് മെസ്സിയെക്കുറിച്ച് വൈകാരിക കുറിപ്പ് പങ്കുവെച്ച് ലയണല്‍ മെസ്സി. ബുധനാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് മെസ്സി പിതാവിന് ആദരമര്‍പ്പിച്ചത്. മെസ്സിയുടെ കളിജീവിതത്തിന് പിന്നില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയായിരുന്നു ജോർജ് മെസ്സി. റൊസാരിയോയിലെ പ്രാദേശിക ക്ലബ്ബില്‍ കളിച്ചിരുന്ന ആദ്യകാലങ്ങളില്‍ മെസ്സിയെ പരിശീലിപ്പിച്ചതും, കുട്ടിക്കാലത്ത് അസുഖബാധിതനായപ്പോള്‍ ഒപ്പം നിന്നതും പിതാവായിരുന്നു.
‘ഡാഡി, നിങ്ങള്‍ വിട്ടുപിരിഞ്ഞു എന്ന് എനിക്കിപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇനി നിങ്ങളെ കാണാന്‍ കഴിയില്ലെന്നും സംസാരിക്കാന്‍ കഴിയില്ലെന്നും സങ്കല്‍പ്പിക്കാന്‍ പോലുമാകുന്നില്ല. നിങ്ങള്‍ ഏറെ വേദന അനുഭവിക്കുകയായിരുന്നുവെന്നും ഇതാണ് നല്ലതെന്നും എനിക്കറിയാം, എങ്കിലും നിങ്ങള്‍ വളരെ വേഗത്തില്‍ ഞങ്ങളെ വിട്ടുപോയി. നമുക്ക് ഒരുമിച്ച് ആസ്വദിക്കാന്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ബാക്കിയുണ്ടായിരുന്നു’ -മെസ്സി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
പിതാവിനുവേണ്ടി ലോകകപ്പ് നേടാനാണ് താന്‍ ആഗ്രഹിച്ചതെന്നും, ശരീരത്തിന് വഴങ്ങാതെ വന്നിട്ടും പരമാവധി ശ്രമിച്ചെങ്കിലും സ്‌പെയ്‌നിനോട് തോറ്റ ഫൈനലില്‍ വിജയം കണ്ടെത്താനായില്ലെന്നും മെസ്സി പറഞ്ഞു. ‘ഇനി നിങ്ങളില്ലാതെ ഞാന്‍ എന്ത് ചെയ്യുമെന്ന് അറിയില്ല, എങ്ങനെ മുന്നോട്ട് പോകണമെന്ന് അറിയില്ല. ഫുട്‌ബോള്‍ മാത്രമാണ് ഞാന്‍ കളിച്ചിട്ടുള്ളത്. ഇനി എത്രനാള്‍ അത് തുടരുമെന്ന കാര്യത്തില്‍ എനിക്കിപ്പോള്‍ സംശയമുണ്ട്. നിങ്ങളെ ഞാന്‍ ഒരുപാട് മിസ്സ് ചെയ്യും. എന്നാല്‍ നിങ്ങള്‍ എപ്പോഴും ഞങ്ങളുടെ കൂടെയുണ്ടാകും. സമാധാനത്തില്‍ വിശ്രമിക്കൂ, താഴെ ഞങ്ങളെ സംരക്ഷിച്ചതുപോലെ മുകളില്‍ നിന്നും ഞങ്ങളെ നോക്കിക്കൊള്ളൂ. എല്ലാത്തിനും നന്ദി, ഐ ലവ് യൂ ഡാഡി എന്നാണ് മെസ്സി കുറിച്ചത്.
