വാടക വീട് ഇടിച്ചു തകർത്ത സംഭവം; ദമ്പതികളെ വീട്ടിൽ നിന്ന് മാറ്റി നിർത്താൻ പൊലീസിൽ വ്യാജ പരാതി

കൊല്ലം: ചിതറയിൽ വാടക തർക്കത്തെ തുടർന്ന് ഉടമകൾ വീട് ഇടിച്ചു തകർത്ത സംഭവത്തിൽ വാടകക്കാരെ മാറ്റി വീട് ഇടിച്ച് നിരത്താൻ പ്രതികൾ ആസൂത്രണം നടത്തിയെന്ന് വിവരം. ദമ്പതികളെ വീട്ടിൽ നിന്ന് മാറ്റി നിർത്താൻ ഉടമകൾ പൊലീസിസിൽ വ്യാജ പരാതി നൽകി. അബ്ദുൾ വാഹിദിനെയും സുഹറ ബീവിയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച സമയം നോക്കി മണ്ണ് മാന്തി യന്ത്രം കൊണ്ട് വീട് തകർക്കുകയായിരുന്നു. ദിൽബർ, അൻവർ എന്നീ പ്രതികൾ ചേർന്ന് വ്യാജ പരാതി നൽകി പൊലീസിനെ തെറ്റിദ്ദരിപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. അതേസമയം, കിടപ്പാടവും കടയും നഷ്‌ടമായ ദമ്പതികൾ ഇന്നലെ അന്തിയുറങ്ങിയത് തകർന്ന് കെട്ടിടത്തിന് സമീപമാണ്. ഇന്നലെ രാത്രി കല്ലേറ് ഉണ്ടായെന്നും ദമ്പതികൾ പറയുന്നു.

വർഷങ്ങളായി താമസിച്ചുവരുന്ന വീടും കടയും ഉടമകൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുനിരത്തുകയായിരുന്നു. അബ്ദുൽ വാഹിദും സുഹറാ ബീവിയും വർഷങ്ങളായി താമസിച്ചു വന്നിരുന്ന കടയോട് കൂടിയ വീടാണ് ഉടമകൾ പൂർണ്ണമായും തകർത്തത്. വാടകക്കാരും ഉടമകളും തമ്മിൽ വിഷയത്തിൽ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. തങ്ങൾ പരാതി നൽകുന്നതിനായി പൊലീസ് സ്റ്റേഷനിൽ പോയിരുന്ന സമയത്താണ് ഉടമസ്ഥർ ഈ ക്രൂരത കാട്ടിയതെന്ന് ദമ്പതികൾ പറഞ്ഞു. വീട് തകർത്തതോടെ ഇവരുടെ വസ്ത്രങ്ങളും മറ്റ് വീട്ടുസാധനങ്ങളും അടക്കം അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *