കോൺഗ്രസിന് നേട്ടം

ബംഗാൾ: പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാർ ജില്ലയിലുള്ള മെഖ്‌ലിഗഞ്ച് മുനിസിപ്പാലിറ്റിയുടെ ഭരണം തൃണമൂൽ കോൺഗ്രസിന് നഷ്ടമാകുന്നു. ഇപ്പോഴത്തെ മുനിസിപ്പാലിറ്റി ചെയർമാനും തൃണമൂൽ നേതാവുമായ പ്രഭാത് പട്നി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. കൊൽക്കത്തയിലെ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വെച്ച് സംസ്ഥാന അധ്യക്ഷൻ ശുഭങ്കർ സർക്കാരിന്റെയും മറ്റ് മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിലാണ് അദ്ദേഹം കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. മെഖ്‌ലിഗഞ്ച് മുനിസിപ്പാലിറ്റിയിൽ ആകെ 9 വാർഡുകളാണുള്ളത്. 2022-ൽ നടന്ന തിരഞ്ഞെടുപ്പിൽ 7 സീറ്റുകൾ നേടി തൃണമൂൽ കോൺഗ്രസാണ് ഇവിടെ ഭരണം പിടിച്ചത്. ബാക്കി 2 സീറ്റുകൾ ബി.ജെ.പിക്കാണ്. താൻ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ മുനിസിപ്പാലിറ്റിയിലെ ബാക്കിയുള്ള 6 തൃണമൂൽ കൗൺസിലർമാർ കൂടി ഉടൻ തന്നെ കോൺഗ്രസിൽ ചേരുമെന്ന് പ്രഭാത് പട്നി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *