ശരീരഭാരം കുറയ്ക്കാനുള്ള പുതിയ മരുന്നിന് അംഗീകാരം

ദുബൈ: ശരീരഭാരം കുറയ്ക്കാനുള്ള പുതിയ മരുന്നിന് അംഗീകാരം നൽകി യു.എ.ഇ. Wegovy – semaglutide എന്ന മരുന്നിനാണ് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് അംഗീകാരം നൽകിയിരിക്കുന്നത്. അമിതഭാരവും അതുമായി ബന്ധപ്പെട്ട ആരോ​ഗ്യ പ്രശ്നവുമുള്ള മുതിർന്നവർക്കായി ദീർഘകാലാടിസ്ഥാനത്തിൽ ദിവസേന ഒന്ന് എന്ന കണക്കിൽ കഴിക്കാവുന്ന ​ഗുളികയാണിത്. പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ നോവോ നോർഡിസ്ക് വികസിപ്പിച്ചെടുത്ത ഈ മരുന്ന് GLP-1 റിസപ്റ്റർ അഗോണിസ്റ്റ് വിഭാഗത്തിൽപ്പെട്ടതാണ്. മരുന്നിന് അനുമതി നൽകുന്ന ലോകത്തിലെ രണ്ടാമത്തെ മാത്രം രാജ്യമാണ് യു.എ.ഇ.

കലോറി കുറഞ്ഞ ഭക്ഷണക്രമത്തിനും കൃത്യമായ വ്യായാമത്തിനുമൊപ്പം ഇത് ഉപയോഗിക്കുമ്പോൾ ദീർഘകാലാടിസ്ഥാനത്തിൽ ശരീരഭാരം കുറയ്ക്കാനും നിലനിർത്താനും സഹായിക്കുമെന്ന് ഇ.ഡി.ഇ പറഞ്ഞു. ​ഹൃദയസംബന്ധമായ അസുഖങ്ങൾ തടയാൻ മരുന്നിന് കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് എന്നിവയുടെ സാധ്യത കുറയ്ക്കാൻ മരുന്നിന് കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *