ഡൽഹി : സോണിയ ഗാന്ധിക്കെതിരായ പരാതിയിൽ നിയമോപദേശം തേടി ദില്ലി പൊലീസ്. വന്ദേമാതരത്തെ അപമാനിച്ചു എന്ന് ആരോപിച്ചുള്ള പരാതിയിൽ കേസെടുക്കുന്നതിലാണ് നിയമോപദേശം തേടിയത്. വിഷയം സജീവമാക്കി നിർത്താനുള്ള തീരുമാനത്തിലാണ് ബിജെപി. മണിപ്പൂരിൽ കോൺഗ്രസ് ഓഫീസിനു മുന്നിൽ വന്ദേമാതരം ആലപിച്ച് ബിജെപി പ്രവർത്തകർ. അതേ സമയം കേസെടുത്താൽ സുപ്രീം കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണ് കോൺഗ്രസ്. വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കൂടുതൽ പരാതികൾ വന്നേക്കാം. മംഗളൂരുവിലും ഡല്ഹിയിലുമായി ഇന്നലെ പരാതികൾ നൽകിയിരുന്നു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ പരാതി നൽകാനാണ് ബിജെപിയുടെ നീക്കം. രാജ്യദ്രോഹ നടപടിയെന്നാരോപിച്ച് ബിജെപിയും രാഷ്ട്രീയ ആക്രമണം തുടരുകയാണ്. സംഘാടനത്തിൽ സംഭവിച്ച പാളിച്ചയിൽ കൂടുതൽ വിശദീകരണം നൽകാൻ കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല.
Post Views: 29



