മുത്തങ്ങ സമരം : വിചാരണക്കോടതി വിധിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മുത്തങ്ങ കേസിലെ വിചാരണക്കോടതി വിധിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. മിക്ക പ്രതികളെയും വെറുതെവിട്ട കല്‍പ്പറ്റ സെഷന്‍സ് കോടതി വിധിക്കെതിരെയാണ് അപ്പീല്‍ നല്‍കുക. അബ്ദുല്‍ സലാം വധശ്രമക്കേസിലെ അപ്പീല്‍ പരിഗണിക്കവെയാണ് നിലപാട് അറിയിച്ചത്. സിബിഐ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. എം. ഗീതാനന്ദന്‍ ഉള്‍പ്പടെയുള്ളവരുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ശിക്ഷ മരവിപ്പിക്കുന്നതില്‍ ഹൈക്കോടതി വിധി പറയാനായി മാറ്റി.

മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ എം ഗീതാന്ദൻ അടക്കമുള്ള പ്രതികളെ ശിക്ഷിച്ച വിചാരണ കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗീതാന്ദൻ അടക്കമുള്ള 4 പേർ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് കോടതി പരാമർശം. ഗൂഢാലോചനയിൽ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് അന്തിമ വിധിയിൽ എങ്ങനെ വിചാരണ കോടതിക്ക് പറയാനാകുമെന്നാണ് കോടതിയുടെ ചോദ്യം. വിധി സൂക്ഷമായി പരിശോധിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News