ചേർത്തല : ഗണേഷ് കുമാറിനെതിരെ പ്രമേയം പാസാക്കി എൻഎസ്എസ് യൂണിയൻ. വാർഷിക പൊതുയോഗത്തിൽ ചേർത്തല താലൂക്ക് യൂണിയൻ സെക്രട്ടറി ജയചന്ദ്രനാണ് ഗണേഷ് കുമാറിനെതിരെ പ്രമേയം പാസാക്കിയത്. ഗണേഷ് കുമാർ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്നാണ് പ്രമേയത്തിൽ പറയുന്നത്. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരായ ആരോപണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്നും പ്രമേയം മുന്നറിയിപ്പ് നൽകുന്നു. എൻഎസ്എസ് വഴി എല്ലാ സ്ഥാനമാനങ്ങളും ഗണേഷ് നേടി. സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ടാണ്. കൂടാതെ ഗണേഷ് കുമാർ ഇപ്പോൾ വിഘടനവാദികളുടെ വാലായി മാറിയെന്നും വിമർശനമുണ്ട്.
Post Views: 76



