തമിഴ്നാട്ടിൽ 70 വയസ്സിന് മുകളിലുള്ളവർക്ക് പ്രത്യേക ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്നാട്ടിൽ മുതിർന്ന പൗരന്മാർക്കായി മുഖ്യമന്ത്രിയുടെ പ്രത്യേക ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. ആരോ​ഗ്യമന്ത്രി കെ.ജി. അരുൺരാജ് ആണ് നിയമസഭയിൽ പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്. 70 വയസ്സിന് മുകളിലുള്ള എല്ലാവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഏകദേശം 38 ലക്ഷം പേർ പദ്ധതിയുടെ ​ഗുണഭോക്താക്കളാകും. 70 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വരുമാന പരിധിയില്ലാതെ സൗജന്യ, കാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പുതിയ ഇൻഷുറൻസ് പദ്ധതി.

വിട്ടുമാറാത്ത രോ​ഗങ്ങൾക്കും ​ഹൃദയസംബന്ധമായ അസുഖങ്ങൾക്കുമുള്ള നൂതന ചികിത്സയ്ക്കും ഇൻഷുറൻസ് ലഭിക്കും. അവയവമാറ്റ ശസ്ത്രക്രിയകൾക്കും ഇൻഷുറൻസ് പരിരക്ഷയുണ്ടാകും. ഉയർന്ന ചെലവുകളുള്ള ശസ്ത്രക്രിയകൾക്കും കോക്ലിയർ ഇംപ്ലാന്റ് ഉൾപ്പെടെയുള്ളതിനും 23 ലക്ഷം രൂപ വരെ പദ്ധതിയിൽ നിന്ന് ലഭ്യമാക്കുമെന്നാണ് റിപ്പോർട്ട്. നിലവിലുള്ള മുഖ്യമന്ത്രിയുടെ സമ​ഗ്ര ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതി, കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോ​ഗ്യ യോജന എന്നീ പദ്ധതികളുമായി ചേർന്നാകും പുതിയ പദ്ധതിയും നടപ്പാക്കുകയെന്നാണ് സൂചന.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News