ആലപ്പുഴ: ജില്ല മെഡിക്കൽ ഓഫീസിലെ കാന്റീൻ നടത്തിപ്പിൽ ഗുരുതര ക്രമക്കേട്. സർക്കാർ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കാന്റീനിന്റെ വരുമാനം ആരോഗ്യവകുപ്പിനോ സർക്കാരിനോ കിട്ടുന്നില്ലെന്നാണ് കണ്ടെത്തൽ. ഇടതു യൂണിയൻ നേതാവിന്റെ ബിനാമി അക്കൗണ്ടിലേക്കാണ് വരുമാനം പോകുന്നതെന്നാണ് വിവരം. എൻ.ജി.ഒ. അസോസിയേഷൻ നേതാക്കളുടെ പരാതിയിൽ ജില്ല മെഡിക്കൽ ഓഫീസർ അന്വേഷണത്തിനു നിർദേശിച്ചു. 2018 മുതൽ കാന്റീൻ പ്രവർത്തിക്കുന്നുണ്ട്. സ്റ്റാഫ് കൗൺസിലിനാണ് കാന്റീൻ നടത്തിപ്പു ചുമതലയെന്നാണ് എല്ലാവരും കരുതിയിരുന്നത്. ഭരണം മാറിയതോടെ സ്റ്റാഫ് കഴിഞ്ഞദിവസം സ്റ്റാഫ് കൗൺസിൽ യോഗം ചേർന്നു. പുതിയ ആളുകൾ ചുമതല ഏറ്റെടുത്തപ്പോഴാണ് കാന്റീൻ നടത്തിപ്പിന്റെ വരവു ചെലവു കണക്ക് ആവശ്യപ്പെട്ടത്. എന്നാൽ, സ്റ്റാഫ് കൗൺസിലുമായി കാന്റീനിനു ബന്ധമില്ലെന്ന് പഴയ താത്കാലിക ചുതമലക്കാരൻ വ്യക്തമാക്കിയതോടെയാണ് തട്ടിപ്പ് പുറത്തായത്.



