പുതിയ സീസണിൽ ഐഎസ്എല്ലിന് 13 ക്ലബ്ബുകള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ 2026-27 സീസണില്‍ 13 ക്ലബ്ബുകള്‍ പങ്കെടുക്കുമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്ഥിരീകരിച്ചു. ഹോം ആന്റ് എവേ അടിസ്ഥാനത്തില്‍ ഡബിള്‍ റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ഐഎസ്എല്‍ 2026-27 സീസണിന്റെ തീയതി ഉടന്‍ പ്രഖ്യാപിക്കും. മത്സരക്രമം ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും എഐഎഫ്എഫ് വ്യക്തമാക്കി. പങ്കെടുക്കുന്ന ടീമുകളുടെ എണ്ണത്തില്‍ തീരുമാനമായത് ലീഗിന്റെ വാണിജ്യപരമായ ചര്‍ച്ചകള്‍ക്കും മത്സരക്രമം തയ്യാറാക്കുന്നതിനും വേഗത കൂട്ടുമെന്ന് എഐഎഫ്എഫ് പ്രതിനിധി അറിയിച്ചു.

‘സീസണിലെ ടീമുകളുടെ എണ്ണം ഉറപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ലീഗിന്റെ പ്രധാന വാണിജ്യ ചര്‍ച്ചകളുമായി മുന്നോട്ട് പോകാനും മത്സരക്രമം തയ്യാറാക്കാനും ഇത് സഹായിക്കും’ -എഐഎഫ്എഫ് വ്യക്തമാക്കുന്നു.2026-27 സീസണ്‍ മുതല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറുന്നതായി പ്രമുഖ ക്ലബ്ബായ ജംഷെദ്പൂര്‍ എഫ്‌സി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ടാറ്റാ സ്റ്റീലിന്റെ ഉടമസ്ഥതയിലുള്ള ജംഷെദ്പൂര്‍ ഫുട്‌ബോള്‍ ആന്‍ഡ് സ്‌പോര്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡാണ് (ജെഎഫ്എസ്പിഎല്‍) ഈ തീരുമാനം ഔദ്യോഗികമായി അറിയിച്ചത്. ഐഎസ്എല്ലില്‍ നിന്ന് പിന്മാറിയെങ്കിലും, മറ്റ് മേഖലകളിലൂടെ ഇന്ത്യയിലെ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനുമായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ജെഎഫ്എസ്പിഎല്‍ വ്യക്തമാക്കിയിട്ടുണ്ട്. 2017-ല്‍ ലീഗില്‍ ചേര്‍ന്നത് മുതല്‍ ഐഎസ്എല്ലിലെ ശക്തരായ ടീമുകളിലൊന്നായിരുന്ന ജംഷെദ്പൂരിന്റെ പിന്മാറ്റം ടൂര്‍ണമെന്റിന് വന്‍ തിരിച്ചടിയാണ്.

‘മറ്റ് മേഖലകളിലൂടെ ഇന്ത്യയിലെ ഫുട്‌ബോളിന്റെ വികസനത്തിന് ജെഎഫ്എസ്പിഎല്‍ തുടര്‍ന്നും പിന്തുണ നല്‍കും. ഗ്രാസ്‌റൂട്ട് തലം ഉള്‍പ്പെടെയുള്ള ഫുട്‌ബോള്‍ വളര്‍ച്ചയ്ക്കായുള്ള പരിശ്രമം തുടരും. ചെറുപ്പക്കാരായ ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി, അവര്‍ക്ക് ദേശീയ-അന്തര്‍ദേശീയ തലങ്ങളിലേക്ക് ഉയരാനുള്ള മികച്ച അവസരങ്ങള്‍ ഒരുക്കുമെന്നും’ ജെഎഫ്എസ്പിഎല്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, പുതിയ സീസണില്‍ ഐഎസ്എല്‍ കൂടുതല്‍ മെച്ചപ്പെടുമെന്ന വിശ്വാസത്തിലാണ് ഫുട്‌ബോള്‍ പ്രേമികള്‍.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News