ഡൽഹി : സി.ജെ.പി. സമരത്തിൽ പങ്കെടുത്തതിന്റെ പ്രതികാരമാണ് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിനു പിന്നിലെന്ന് മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ ജാൻമണി ദാസ്. ഹിന്ദിവീഡിയോയുടെ മലയാളം വേർഷൻ വന്നപ്പോൾ അത് താൻ പറഞ്ഞെന്ന രീതിയിലായിപ്പോയി. തനിക്കറിയുന്ന മലയാളത്തിലാണ് പറഞ്ഞുകൊടുത്തതെന്നും അങ്ങനെയുള്ള വാക്കുകൾ തന്റെ വായിൽനിന്ന് പുറത്തുവരാൻ പാടില്ലായിരുന്നുവെന്നും അതിന് ക്ഷമചോദിക്കുന്നുവെന്നും ജാൻമണി പറഞ്ഞു. സി.ജെ.പി. സമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്ന കേസിൽ ജാൻമണിദാസ് ഉൾപ്പെടെ മൂന്നുപേരെ സിറ്റി സൈബർപോലീസ് അറസ്റ്റുചെയ്തിരുന്നു. നോട്ടീസ് നൽകിയശേഷം ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Post Views: 30



