രാജീവ് രംഗൻ പ്രൊഡക്ഷൻസിന്‍റെ ആദ്യ സിനിമ ‘നൂൽ’; ടൈറ്റില്‍ ലോഞ്ചിംഗ് നിര്‍വ്വഹിച്ച് സിബി മലയില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മലയാള സിനിമയിൽ പുതിയൊരു ചലച്ചിത്ര സംരംഭത്തിന് തുടക്കമിട്ട് പ്രശസ്ത നടനും സംവിധായകനുമായ രാജീവ് രംഗൻ. തന്റെ നേതൃത്വത്തിലുള്ള രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മേരി മാതാ പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന് നൂൽ എന്ന് പേരിട്ടു. രാജീവ് രംഗൻ തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച്, പൂജ, സ്വിച്ചോൺ ചടങ്ങുകൾക്ക് കൊച്ചിയിലെ അമ്മ അസോസിയേഷൻ ഹാളിൽ വച്ച് പ്രശസ്ത സംവിധായകൻ സിബി മലയിൽ ഭദ്രദീപത്തിലെ ആദ്യ തിരി തെളിയിച്ച് തുടക്കം കുറിച്ചു. തുടർന്ന് അഭിനേതാക്കളായ കുഞ്ചൻ, രവീന്ദ്രൻ, കുക്കു പരമേശ്വരൻ, ആശ അരവിന്ദ്, ശാന്തകുമാരി, നവീന വിജയൻ, ബിഗ് ബോസ് ഫെയിം അനീഷ്, രാജേഷ് പുത്തൻപുരയിൽ, ശോഭ കുഞ്ചൻ, രാജീവ് രംഗൻ, സജിനി രാജീവ് എന്നിവരും തിരി തെളിയിച്ചു.

രാജീവ് രംഗന്റെ ഗുരുനാഥൻ കൂടിയായ സിബി മലയിൽ നൂൽ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം നിർവഹിച്ചു. നടനും സംവിധായകനുമായ സോഹൻ സീനുലാൽ, ക്യാമറാമാൻ കൃഷ് കൈമൾ എന്നിവർ ചേർന്ന് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ മുതിർന്ന അഭിനേത്രിമാരായ ഓമന ഔസേപ്പ്, ദീപിക, ബിന്ദു വരാപ്പുഴ, ഗോമതി മഹാദേവൻ എന്നിവരുടെ സാന്നിധ്യത്തിൽ പ്രശസ്ത നടി ശാന്തകുമാരി ക്ലാപ്പടിച്ചു. രാജാ സാഹിബ്, ലത ദാസ്, റാണി ശരൺ, അമ്പിളി എസ് രംഗൻ, വിജു ബാൽ, ചാർലി, ഷഫീഖ് റഹ്മാൻ, ആഷിക്ക്, വേണു ബി നായർ, അഞ്ജു അഷ്‌റഫ്, ജ്യോതി ശിവരാമൻ, അനില സി തോമസ്, രാജാജി, രാജേഷ് ജന, പ്രശാന്ത് മുരളി, അശോക് സദൻ, സ്ഫടിക ചിത്രകാരൻ ജാവന്‍ ചാക്കോ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News