തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി. സതീശൻ പൂക്കിയല്ല, രാജ്യദ്രോഹിയായ പോക്കിരിയാണെന്ന് ബി.ജെ.പി. മുൻ ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. വന്ദേമാതരം ഗാനത്തെ അപമാനിച്ച സോണിയ ഗാന്ധിക്കും സ്വാതന്ത്ര്യദിനത്തിൽ ഗാനമാലപിക്കാൻ തയ്യാറാവാത്ത കേരളം മുഖ്യമന്ത്രി വി.ഡി. സതീശനും രാജ്യം മാപ്പുനൽകില്ല. മുസ്‌ലിംലീഗും ജമാഅത്തെ ഇസ്‌ലാമിയുമാണ് മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു. ജെൻ-സി കുട്ടികൾ പറയുന്നതുപോലെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൂക്കിയല്ല, രാജ്യദ്രോഹിയായ പോക്കിരിയാണ്. സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്ത രാജ്യത്തെ ഒരേയൊരു മുഖ്യമന്ത്രി വി.ഡി. സതീശനാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ മുഖ്യമന്ത്രിയും ലീഗിന്റെ അടിമയുമാണ് അദ്ദേഹം. ആത്മാർഥതയില്ലാത്ത കള്ളച്ചിരിയാണ് സതീശന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Post Views: 17



