മസ്കത്ത്: മൂന്നു പതിറ്റാണ്ടിലേറെയായി ഒമാനിൽ പ്രവാസിയായിരുന്ന മലപ്പുറം തിരൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. തൃക്കണ്ടിയൂർ കൊരോത്തിൽ കുഞ്ഞി മുഹമ്മദിന്റെ മകൻ മുഹമ്മദ് ഇല്യാസ് ആണ് മരിച്ചത്. ബർക്കയിൽ ചെറുകിട ബിസിനസ് നടത്തിവരികയായിരുന്നു.
മാതാവ്: കൗജു. ഭാര്യ: സമീറ. മസ്കത്ത് കെ.എം.സി.സി കെയർ ടീമിന്റെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി മയ്യിത്ത് വെള്ളിയാഴ്ച വൈകിട്ട് ബർക്ക സൂക്കിന് സമീപത്തെ അൽ സജ്ജാലി ഖബർസ്ഥാനിൽ ഖബറടക്കി.
Post Views: 12



