ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് അന്ത്യശാസനവുമായി സിപിഎം. ഇടതുവിരുദ്ധ സർക്കുലറുകൾ ഇറക്കുന്ന ഉദ്യോഗസ്ഥർ വേണോ അതോ ഇടത് പാർട്ടികളുടെ പിന്തുണ വേണോയെന്ന് വിജയ് തീരുമാനിക്കണം എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി ഷണ്മുഖം തുറന്നടിച്ചു. ക്യാമ്പസുകളിൽ ഇടതുപ്രതിഷേധം അനുവദിക്കരുതെന്ന സർക്കുലർ നൽകിയത് ചീഫ് സെക്രട്ടറി സായ്കുമാർ നേരിട്ടാണെന്ന റിപ്പോർട്ടിന് പിന്നാലെയാണ് മുന്നറിയിപ്പ്.
സിപിഎം, സിപിഐ പാർട്ടികളിലെ നാട് എംഎൽഎമാരുടെ പിന്തുണയിലാണ് വിജയ് സർക്കാർ തമിഴ്നാട്ടില് കേവല ഭൂരിപക്ഷം ഉറപ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ച ചീഫ് സെക്രട്ടറിയുടെ കാലാവധി വിജയ് സർക്കാർ നീട്ടിനൽകിയത് കേന്ദ്രത്തെ പ്രീണിപ്പിക്കാൻ എന്ന വിമർശനം ഉയർന്നിരുന്നു.
Post Views: 14



