പ്രവാസി പെന്‍ഷനായി 32 കോടി രൂപ അനുവദിച്ച് സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ നിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണത്തിന് 32 കോടി രൂപ അനുവദിച്ച് സർക്കാർ. ധനകവുപ്പ് തുക ലഭ്യമാക്കിയതോടെ ഓണത്തിന് മുൻപായിത്തന്നെ പണം പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തും. പെന്‍ഷന്‍ വിതരണത്തില്‍ കുടിശ്ശിക വരുത്തിവെച്ചത് കഴിഞ്ഞ സർക്കാരെന്നും വിമർശനമുണ്ടായി. കുടിശിക തുക അനുവദിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി തന്നെയാണ് നിര്‍ദേശം നല്‍കിയത്. അതേസമയം, സംസ്ഥാനത്ത് ഓണാഘോഷത്തിൻ്റെ ഭാഗമായി കെഎസ്ആര്‍ടിസിയിലെ ബസ് വാഷിങ് ജീവനക്കാര്‍ക്ക് ഉല്‍സവബത്ത അനുവദിച്ചതായി ഗതാഗത മന്ത്രി സിപി ജോണ്‍ അറിയിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ബസ് വാഷിങ് ജീവനക്കാര്‍ക്ക് ഉത്സവ ബത്ത അനുവദിക്കുന്നത്. 1000 രൂപ ഓണം അലവന്‍സ് നല്‍കാനാണ് മന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്. സ്ഥിരം ജീവനക്കാര്‍ക്കും താല്‍ക്കാലിക ജീവനക്കാര്‍ക്കും പുറമേ ഇത്തവണ പെന്‍ഷന്‍കാര്‍ക്കും ഉത്സവ ബത്ത നല്‍കാനുള്ള നടപടി ഗതാഗത വകുപ്പ് നേരത്തെ സ്വീകരിച്ചിരുന്നു. എന്നാല്‍, കോര്‍പറേഷനിലെ അടിസ്ഥാന വിഭാഗമായ ബസ് വാഷിങ് ജീവനക്കാരെക്കൂടി ചേര്‍ത്ത് നിര്‍ത്തേണ്ടതുണ്ട് എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു. 2019ന് ശേഷമാണ് ഇത്തവണ പെന്‍ഷന്‍കാര്‍ക്കും ഉത്സവ ബത്ത നല്‍കുന്നത്.ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഉത്സവബത്തയും അഡ്വാന്‍സും വിതരണം ചെയ്യുന്നതിന് നേരത്തെ 33.92 കോടി രൂപ അനുവദിച്ചിരുന്നു.

ഇതിന് പുറമേയാണ് വാഷിങ് ജീവനക്കാര്‍ക്ക് അലവന്‍സിന് തുക നല്‍കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ജീവനക്കാരുടെ ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും പരിഗണിച്ചാണ് ഓണം ഫെസ്റ്റിവല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചിരുന്നു. മന്ത്രിസഭാ തീരുമാനപ്രകാരം കെഎസ്ആര്‍ടിസിയിലെ സ്ഥിരം ജീവനക്കാര്‍ക്ക് 10,000 രൂപ ഓണം അഡ്വാന്‍സ് നല്‍കാന്‍ 21.5 കോടി രൂപയും പെന്‍ഷന്‍കാര്‍ക്ക് 1250 രൂപ ഉത്സവബത്ത നല്‍കുന്നതിന് 5.32 കോടി രൂപയും പ്രത്യേക ധനസഹായമായി അനുവദിച്ചിരുന്നു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News