ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനയിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രത്യേക പ്രതിനിധികളുടെ ചര്‍ച്ചയുടെ ഭാഗമായാണ് അജിത് ഡോവല്‍ ചൈനാസന്ദര്‍ശനം നടത്തുന്നത്. സമാധാന ചര്‍ച്ചകള്‍ ചൊവ്വാഴ്ച്ച നടക്കും. അതിര്‍ത്തിയിലെ സമാധാനം അനിവാര്യമാണെന്ന് ഇരുപക്ഷവും ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് നിര്‍ണായകമായ കൂടിക്കാഴ്ച.

സെപ്റ്റംബര്‍ 12,13 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്ക് തൊട്ടുമുന്‍പാണ് ചര്‍ച്ച നടക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ജിന്‍പിങ്ങും തമ്മില്‍ പ്രത്യേക കൂടിക്കാഴ്ച നടത്താനും ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള വഴികള്‍ ചര്‍ച്ച ചെയ്യാനും അവസരമൊരുങ്ങുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് കോപറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്കിടെയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി 2003ലാണ് പ്രത്യേക പ്രതിനിധികളുടെ ചര്‍ച്ചാ സംവിധാനം രൂപീകരിച്ചത്. വഴി തര്‍ക്കങ്ങള്‍ക്ക് പൂര്‍ണ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ ഉണ്ടാകുന്ന കടുത്ത സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ഇത് ഉപയോഗപ്രദമാണെന്നാണ് ഇരുപക്ഷത്തിന്റെയും വിലയിരുത്തല്‍.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News