പവന്‍ കല്യാണിന്‍റെ ‘പഞ്ചാ’ വീണ്ടും തിയറ്ററുകളിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വന്‍ കല്യാണിനെ നായകനാക്കി വിഷ്ണുവര്‍ധന്‍ സംവിധാനം ചെയ്ത പഞ്ചാ എന്ന ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുന്നു. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം 2011 ല്‍ തിയറ്ററുകളില്‍ എത്തിയതാണ്. വിഷ്ണുവര്‍ധന്‍ സംവിധാനം ചെയ്ത ആദ്യ തെലുങ്ക് ചിത്രവുമാണ് ഇത്. തിയറ്ററില്‍ മികച്ച പ്രകടനം നടത്തിയ ചിത്രമാണ് ഇത്. 15 വര്‍ഷത്തിന് ഇപ്പുറത്താണ് ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നത്. സെപ്റ്റംബര്‍ 2 ന് ആണ് റീ റിലീസ്. റീ റിലീസിനോട് അനുബന്ധിച്ച് ഒരു പുതിയ ട്രെയ്‍ലറും അണിയറക്കാര്‍ പുറത്ത് വിട്ടിട്ടുണ്ട്.

രാഹുല്‍ കോഡയും വിഷ്ണുവര്‍ധനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അബ്ബൂരി രവിയാണ് സംഭാഷണ രചയിതാവ്. വിഷ്ണുവര്‍ധന്‍റേത് തന്നെയാണ് കഥ. അര്‍ക്ക മീഡിയ വര്‍ക്സ്, സംഘമിത്ര ആര്‍ട്സ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ഷോബു യര്‍സഗഡ്ഡ, പ്രസാദ് ദേവിനേനി, നീലിമ തിരുമലസെട്ടി, നാഗേഷ് മുന്ത എന്നിവരാണ് നിര്‍മ്മാണം. പവന്‍ കല്യാണ്‍ നായകനായ ചിത്രത്തില്‍ സാറ ജെയിന്‍ ഡയസ്, അഞ്ജലി ലാവണ്യ, ജാക്കി ഷ്രോഫ്, അദിവി സേഷ്, അതുല്‍ കുല്‍ക്കര്‍ണി, ബ്രഹ്‍മാനന്ദം, തനിക്കെല്ല ഭരണി, അലി, സുബ്ബരാജു, സമ്പത്ത് രാജ്, അമിത് തിവാരി, പരുച്ചുരി വെങ്കടേശ്വര റാവു, ചന്ദ്ര മോഹന്‍, സുരേഖ വാണി, ഝാന്‍സി, കിഷോരി ബല്ലാല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

പി എസ് വിനോദ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് എ ശ്രീകര്‍ പ്രസാദ്, സംഗീതം യുവന്‍ ശങ്കര്‍ രാജ. വിതരണം നിര്‍വ്വഹിച്ചത് ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ആയിരുന്നു. തെലുങ്കില്‍ മഹേഷ് ബാബുവിന്‍റെയും ചിരഞ്ജീവിയുടെയും ചിത്രങ്ങള്‍ അടുത്തിടെ റീ റിലീസ് ചെയ്യപ്പെട്ടിരുന്നു. മഹേഷ് ബാബുവിന്‍റെ ദൂക്കുഡു, ചിരഞ്ജീവിയുടെ ‘ശങ്കര്‍ ദാദ എംബിബിഎസ്’ എന്നീ ചിത്രങ്ങളാണ് റീ റിലീസിന് എത്തിയത്. ദൂക്കുഡു ഓഗസ്റ്റ് 9 നും ശങ്കര്‍ ദാദ എംബിബിഎസ് 22 നുമാണ് എത്തിയത്. അതേസമയം മോഹന്‍ലാലിന്‍റെ ചന്ദ്രോത്സവം എന്ന ചിത്രത്തിന്‍റെ റീ റിലീസും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News