ദുബൈ: യു.എ.ഇയിൽ ഒരു നേപ്പാളി പെൺകുട്ടിയുടെ പേരിൽ കോഫി പുറത്തിറങ്ങുന്നു. പ്രിയ V60 എന്നായിരിക്കും പാനീയത്തിന്റെ പേര്. വീശിയടിച്ച മണൽകാറ്റിൽ നിലത്തുവീണ യുഎഇയുടെ ദേശീയ പതാക ചേർത്തുപിടിച്ച് വൈറലായ കഫേ ജീവനക്കാരിയാണ് പ്രിയ. അൽ ഐനിലുണ്ടായ കനത്ത മഴയിലും കാറ്റിലും റോഡരികിലേക്ക് വീണുപോയ യു.എ.ഇ ദേശീയ പതാക വീശിയടിക്കുന്ന മണൽ കാറ്റിനെ വകവെക്കാതെ നെഞ്ചോട് ചേർത്ത് ഉയർത്തിപ്പിടിച്ച ഈ നേപ്പാളി പെൺകുട്ടി സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അൽ ഐനിലെ ‘കീ കഫേ’യിലെ ജീവനക്കാരിയായ പ്രിയയുടെ ദൃശ്യങ്ങൾ അപ്രതീക്ഷിതമായാണ് സമീപത്തെ കാറിലിരുന്നവർ മൊബൈലിൽ പകർത്തിയത്. താൻ ജോലി ചെയ്യുന്ന രാജ്യത്തോടുള്ള പ്രിയയുടെ ആത്മാർത്ഥത സ്വദേശികളുടേയും വിദേശികളുടേയു മനം കവർന്നിരുന്നു. പ്രിയയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ മാത്രം യുഎഇ സ്വദേശികൾ പലരും കീ കഫേയിലേക്ക് എത്താൻ തുടങ്ങി.
Post Views: 18



