നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ലെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്. അടുല്ല ജാങ്കി റെഡ്ഡി, പ്രഭ ബംഗാരിഗല്ല എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. കാസർല ശ്യാം ആണ് ഗാനത്തിന് വരികൾ രചിച്ചത്. ഓഗസ്റ്റ് 28ന് ഡല്ലാസിൽ നടന്ന അനിരുദ്ധ് രവിചന്ദറിന്റെ കോൺസെർട്ടിനിടെ ആയിരക്കണക്കിന് ആരാധകരുടെ സാന്നിധ്യത്തിൽ ലൈവായി അവതരിപ്പിച്ചുകൊണ്ടായിരുന്നു ഗാനം ലോഞ്ച് ചെയ്തത്. ഓഗസ്റ്റ് 29ന് ഗാനം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും എത്തി. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം 2026 സെപ്റ്റംബർ 24ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും.

ആട്ട സന്ദീപ് ആണ് ഈ ഗാനത്തിന് നൃത്ത സംവിധാനം നിർവഹിച്ചത്. അദ്ദേഹം ഒരുക്കിയ നൃത്ത ചുവടുകളുമായി നാനിയും, കീർത്തി സുരേഷും തകർത്താടുന്നത് ആണ് ഈ ഗാനത്തിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഗാനത്തിൻ്റെ ലോഞ്ചിനെ കൂടുതൽ ആവേശകരമാക്കാൻ ചിത്രത്തിലെ നായകൻ നാനിയും കഴിഞ്ഞ ദിവസം ഡല്ലാസിൽ എത്തിയിരുന്നു. അനിരുദ്ധിന്റെ സംഗീത വിരുന്നിന് സാക്ഷ്യം വഹിക്കാനെത്തിയ നാനിയുടെ സാന്നിധ്യത്തിൽ, ചിത്രത്തിലെ ഗാനം ഒരു സംഗീത പരിപാടിയുടെ വേദിയിൽ നേരിട്ട് പ്രേക്ഷകരിലേക്ക് എത്തിച്ചത് ആരാധകർക്ക് വേറിട്ട അനുഭവമായി. ‘ജേഴ്സി’, ‘ഗാങ് ലീഡർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദ പാരഡൈസ്’.

‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ദ പാരഡൈസ്’. ‘ദസറ’യുടെ നിർമ്മാതാവായ സുധാകർ ചെറുകുറി തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.

നാനി അവതരിപ്പിക്കുന്ന ജദാൽ എന്ന കഥാപാത്രത്തെ താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മാസ്സ് അവതാരമായാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ, മാസ്സ് ഡയലോഗുകൾ, ബ്രഹ്മാണ്ഡ ദൃശ്യങ്ങൾ എന്നിവയിലൂടെ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ വയലൻസിനും ആക്ഷനും നൽകുന്ന പ്രാധാന്യവും ടീസർ സൂചിപ്പിച്ചിരുന്നു.

ബോളിവുഡ് താരം രാഘവ് ജൂയൽ ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. വിക്രം മാലിക് എന്ന കഥാപാത്രത്തെയാണ് രാഘവ് അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ഗ്ലിമ്പ്സ് വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിലെ ആദ്യ ഗാനമായ ‘ആയാ ഷേർ’ ഇതിനോടകം ആഗോള തലത്തിൽ വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. ഗാനത്തിലെ നാനിയുടെ ഐക്കണിക് ഹുക്ക് സ്റ്റെപ്പും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ ‘യേഷനഗുല’യും ആരാധകർക്കിടയിൽ വലിയ പ്രതീക്ഷയാണ് ഉയർത്തുന്നത്.

നാനി, രാഘവ് ജൂയൽ എന്നിവർക്ക് പുറമെ സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ എട്ട് ഭാഷകളിലാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിനെത്തുക.

രചന, സംവിധാനം: ശ്രീകാന്ത് ഒഡേല,നിർമ്മാതാവ്: സുധാകർ ചെറുകുറി,ബാനർ: എസ്എൽവി സിനിമാസ്,ഛായാഗ്രഹണം: സി എച്ച് സായ്,സംഗീതം: അനിരുദ്ധ് രവിചന്ദർ,എഡിറ്റിംഗ്: നവീൻ നൂലി,പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല,ഓഡിയോ: സരിഗമ മ്യൂസിക്,മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ,പിആർഒ: ശബരി

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News