ഡൽഹിയിൽ ഗുരുദേവ പഠന കേന്ദ്രം കൂടിയുണ്ടാകണം: മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഡൽഹിയിൽ ശ്രീനാരായണ ഗുരുവിന്റെ പൂർണ കായ പ്രതിമക്കൊപ്പം അവിടെ ഗുരുദേവ പഠന കേന്ദ്രം കൂടിയുണ്ടാകണമെന്നാണ് ആഗ്രഹമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ചെമ്പഴന്തിയിൽ 172 മത് ശ്രീനാരായണ ജയന്തി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവ ദർശനം ലോകം അറിയേണ്ടതാണ്. ശിവഗിരി, ചെമ്പഴന്തി എന്നിവ ഒരുപാട് പേർ പുണ്യ ദർശനത്തിന് എത്തുന്ന സ്ഥലമാണ്. അത് ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ കേരളത്തിന് കഴിയണം.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ കൂടി സ്വാധീനിച്ച വ്യക്തിയാണ് ഗുരുദേവൻ. സ്വാതന്ത്ര്യ സമരത്തെ സാമൂഹ്യ നീതിയിലധിഷ്ഠിതമായ സമരമാക്കി മാറ്റാൻ ഗാന്ധിജിയെ പ്രേരിപ്പിച്ചതും ശ്രീനാരായണ ഗുരുദേവനാണ്. ആ വാക്കുകൾ സൂര്യ ചന്ദ്രന്മാർ ഉള്ളിടത്തോളം കാലം നിലനിൽക്കും. കേരളം ഇന്ന് പല കാര്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളേക്കാൾ മുന്നിലാണ്. ഈ പുരോഗതിക്ക് നാം ഒരുപാട് പേരോട് കടപ്പെട്ടിരിക്കുന്നു.

ഇതിൽ മുൻപന്തിയിലാണ് ശ്രീനാരായണ ഗുരുദേവന്റെ സ്ഥാനം. എല്ലാത്തിനുമുള്ള മറുമരുന്നാണ് ഗുരുദേവ ദർശനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വി മുരളീധരൻ എം എൽ എ അധ്യക്ഷനായി. കെ യു ജനീഷ് കുമാർ എം എൽ എ, ശുഭാംഗാനന്ദ സ്വാമികൾ, സൂക്ഷമാനന്ദ സ്വാമികൾ തുടങ്ങിയവർ പ്രസംഗിച്ചു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News