കോഴിക്കോട്: പേരാമ്പ്രയിൽ യുവതിക്ക് പാമ്പുകടിയേറ്റു. കണ്ണിപ്പൊയിലിൽ ചിത്രാഞ്ജലിയിൽ ശിവദാസന്റെ മകൾ അഞ്ജലിക്ക് (36) ആണ് കടിയേറ്റത്. ശംഖുവരൻ ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്. പാമ്പിനെ പിന്നീട് വീടിന്റെ ശുചിമുറിയിൽ കണ്ടെത്തുകയായിരുന്നു. കടിയേറ്റ അടയാളം കണ്ടതിനെ തുടർന്ന് അഞ്ജലിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപതയിലേക്ക് മാറ്റുകയായിരുന്നു. യുവതി അപകടനില തരണം ചെയ്തുവെന്ന് വീട്ടുകാർ അറിയിച്ചു.
Related Posts
മാസപ്പടിക്കേസ്; പിണറായി വിജയന്റെ വീട്ടിൽ ഉൾപ്പെടെ 12 ഇടങ്ങളിൽ റെയ്ഡ്
തിരുവനന്തപുരം: മാസപ്പടിക്കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. പിണറായി വിജയന്റെ കണ്ണൂരിലെയും…
ഞാൻ പിണറായി വിജയൻറെ ഹ്യൂജ് ഫാൻ
കോഴിക്കോട്: താൻ മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വലിയ ആരാധികയാണെന്നും കഴിഞ്ഞ 10 വർഷം പിണറായി വിജയൻ ചെയ്ത പ്രവർത്തികൾ…
ലീഗ് നേതാക്കൾ തലസ്ഥാനത്തേക്ക്
തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോരിൽ ഘടകകക്ഷി നേതാക്കളുടെ അഭിപ്രായം തേടാൻ എഐസിസി നിരീക്ഷകർ. ഘടകകക്ഷി നേതാക്കളുമായി നിരീക്ഷകർ ചർച്ച നടത്തും. ഇന്ന്…
