‘രാജേഷ് വീണു പോയിട്ട് ഒരുവർഷം, അവൻ ഇപ്പോഴും കിടപ്പിലാണ്, പക്ഷേ എല്ലാം അറിയുന്നുണ്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ് നടനും അവതാരകനുമായ രാജേഷ് കേശവ്. ലോക സിനിമയുടെ പ്രൊമോഷൻ പരിപാടിയ്ക്കിടെ രാജേഷ് കുഴഞ്ഞ് വീഴുകയായിരുന്നു. വെല്ലൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന അദ്ദേഹം ഇപ്പോൾ തിരുവനന്തപുരത്തുണ്ട്. പ്രിയ സുഹൃത്ത് വീണ് പോയിട്ട് ഒരുവർഷം പിന്നിടുമ്പോൾ സുഹൃത്ത് പ്രതാപ് ജയലക്ഷ്മി പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. രാജേഷ് ഇപ്പോഴും കിടപ്പിലാണെന്നും പക്ഷേ അവൻ എല്ലാം അറിയുന്നുണ്ടെന്നും ആ മുഖത്ത് അത് വായിച്ചെടുക്കാൻ ഞങ്ങൾക്കും കഴിയുന്നുണ്ടെന്നും പ്രതാപ് പറയുന്നു.

“രാജേഷ് കിടപ്പിലായിട്ടു ഒരു വർഷമായി അല്ലേ” എന്ന് ചോദിച്ചത് വേഫയർ ഫിലിംസിലെ സംഗീത് Sangeeth Jain ആണ്. ‘ലോക’ സിനിമയുടെ റിലീസിനു അനുബന്ധിച്ചുള്ള പരിപാടിക്കിടയിലാണല്ലോ രാജേഷ് വീണു പോയത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 24 രാത്രി, അത് ഞങ്ങൾ എങ്ങിനെ മറക്കാനാണ്..

രാജേഷ് ഇപ്പോഴും കിടപ്പിലാണ് പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട്.. ആ മുഖത്ത് അത് വായിച്ചെടുക്കാൻ ഞങ്ങൾക്കും കഴിയുന്നുണ്ട്. അത് കൊണ്ട് തന്നെ മറുപടി പറഞ്ഞില്ലെങ്കിലും ഞങ്ങൾ എല്ലാ വിശേഷങ്ങളും അവനോടു പറയും.. കൂട്ടുകാരുടെ കാര്യങ്ങൾ, സിനിമാ വിശേഷങ്ങൾ, അവന്റെ കാര്യങ്ങൾ തിരക്കി വിളിക്കുന്നവരുടെ പേരുകൾ, മെസ്സേജുകൾ എല്ലാം.. എല്ലാം.. ചിലപ്പോൾ കണ്ണ് തുറന്നു പിടിച്ചു ശ്രദ്ധയോടെ കേൾക്കും, ചിലപ്പോൾ പാതി മിഴിയിൽ എല്ലാം അവസാനിപ്പിക്കും നല്ല മൂഡാണെങ്കിൽ കൈ പിടിക്കുമ്പോൾ നമ്മുടെ കൈ അവൻ മുറുകെ പിടിക്കും, ചെറുതായി ചിരിക്കാനും, ചുണ്ടനക്കാനും ശ്രമിക്കും.

ഇപ്പോഴും തെറാപ്പികൾ എല്ലാം മുടങ്ങാതെ നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഓണത്തിന് ലേക് ഷോർ ഹോസ്പിറ്റലിൽ രാജേഷിനു കൂട്ടായി ഇരിക്കുക ആയിരുന്നു ഞങ്ങൾ പലരും, ഇത്തവണയും ഓണത്തിന് അവന്റെ കൂടെ കുറച്ചു സമയം ഇരിക്കാൻ ഹരിച്ചേട്ടൻ Harikrishnan R Pillai കുടുംബത്തോടോപ്പം വന്നിരുന്നു. കോളേജിൽ ഞങ്ങളുടെ ജൂനിയറായിരുന്ന ഡോ :ഷീനയും Sheena Devasia ഉണ്ടായിരുന്നു. സൗദിയിൽ നിന്നും നിഹാദും Nihad Rahman ആലപ്പുഴയിൽ നിന്നും രാജീവേട്ടനും Rajeev Bhaskara Warrier , കാനഡയിൽ നിന്നും ബിജുവും Biju Katt വിളിച്ചു. തിരുവോണ ദിവസം സിന്ധു ഒരു നീളൻ കുപ്പായം തയ്‌പ്പിച്ചു രാജേഷിനെ അണിയിച്ചു. നഴ്സിന്റെ സഹായത്തോടെ വീൽ ചെയറിൽ ഇരുത്തി , രൂപേഷ് ഇച്ചിരി പായസം രാജേഷിന്റെ ചുണ്ടിൽ ചെറുതായി നനച്ചു കൊടുത്തു.. കഴിഞ്ഞു വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ ആയിരുന്നവൻ ഇത്തവണ വീട്ടിലെങ്കിലും ഉണ്ടല്ലോ എന്നൊരു സമാധാനം മാത്രം ബാക്കി.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News