കണ്ണൂർ: പയ്യന്നൂർ മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ സിപിഎം. ഓരോ വീടും കയറി ആളുകളെ കാണും. പാർട്ടിയെക്കുറിച്ച് അഭിപ്രായങ്ങൾ തേടും. പാർട്ടിയിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ കാണുന്നുണ്ടെങ്കിൽ അതെല്ലാം പറയാം. തിരുത്തേണ്ടത് തിരുത്തും. പാർട്ടിയുടെ സർവശക്തി ജനങ്ങളാണ്. ജനങ്ങളെ അണിനിരത്തി കൂടുതൽ ശക്തമായി മുന്നോട്ടുപോകും.
ഇവിടെ ശക്തമായ തിരിച്ചുവരവുണ്ടാകും. അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ചെയ്യാൻ പോകുന്നതെന്നും സി.പി.എം നേതാക്കൾ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങളിലൂടെയും എൽഡിഎഫ് സ്ഥാനാർഥിയെ വ്യക്തിപരമായി അധിക്ഷേപിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും വിജയം നേടിയ വി. കുഞ്ഞികൃഷ്ണൻ ഇപ്പോഴും തുടരുന്നത് രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്ത പ്രചാരണമാണെന്നും സി.പി.എം നേതാക്കൾ അറിയിച്ചു.
Post Views: 2



