റിയാദ്: ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി സമ്മേളനങ്ങളിലൊന്നായ ലീപിന്റെ അഞ്ചാം പതിപ്പിന് തിങ്കളാഴ്ച റിയാദിൽ തുടക്കമാകും. ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള 600ഓളം സ്റ്റാർട്ടപ്പുകളാണ് ഇത്തവണ തങ്ങളുടെ നൂതന ആശയങ്ങളുമായി റിയാദിലേക്ക് എത്തുന്നത്. 139 ബില്യൺ ഡോളറിലധികം മൂല്യത്തിലേക്ക് സൗദിയുടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള നിക്ഷേപക സംഗമം നടക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. 2022ൽ ഒരു സാധാരണ സാങ്കേതിക മേളയായി തുടങ്ങിയ ലീപ്, ഇന്ന് ലോകമെമ്പാടുമുള്ള നിക്ഷേപകരും കമ്പനികളും ഉറ്റുനോക്കുന്ന വമ്പൻ ബിസിനസ് പ്ലാറ്റ്ഫോമായി മാറിയിട്ടുണ്ട്.
Post Views: 24



