റിയാദ്: സൗദിയിൽ ഖസീം മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ 13ാമത് വാർഷിക മുന്തിരി ഫെസ്റ്റിവലിന് തുടക്കമായി. പ്രാദേശിക കർഷകരെ പിന്തുണക്കുന്നതിനും മേഖലയിലെ മുന്തിരി ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. 60-ലധികം പ്രാദേശിക ഫാമുകൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ മേളയിൽ പുതിയ മുന്തിരികളുടെയും അവയിൽ നിന്നുള്ള വിവിധ ഉൽപന്നങ്ങളുടെയും പ്രദർശനവും വിൽപനയും ഒരുക്കിയിട്ടുണ്ട്. കാർഷിക വിപണനത്തിനും പ്രാദേശിക വിനോദസഞ്ചാരത്തിനും ഊർജം പകരുന്നതിനായി കുടുംബങ്ങൾക്കായി പ്രത്യേക സാംസ്കാരിക, വിനോദ പരിപാടികളും മേളയുടെ ഭാഗമായി നടക്കും.
Post Views: 8



