റിയാദ്: സൗദിയിലെ മക്ക, മദീന, ജിദ്ദ, ത്വാഇഫ് മേഖലകളിലെ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള ക്ലാസുകൾ ആരംഭിച്ചു. ഇതോടെ രാജ്യത്തുടനീളമുള്ള സ്കൂളുകൾ പുതിയ അധ്യയനത്തിലേക്ക് പ്രവേശിച്ചു. 4 വിദ്യാഭ്യാസ മേഖലകളിലായി 19 ലക്ഷത്തിലധികം ആൺകുട്ടികളും പെൺകുട്ടികളുമാണ് പഠനം ആരംഭിച്ചത്.
പുതിയ അധ്യയനർഷത്തേക്കായി ക്ലാസ് മുറികൾ സജ്ജീകരിക്കൽ, പാഠപുസ്തക വിതരണം, അടിസ്ഥാന സൗകര്യങ്ങളുടെ പരിശോധന എന്നിവ കൃത്യമായി പൂർത്തിയാക്കിയിട്ടുണ്ട്. സൗദിയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഒരു ആഴ്ച മുമ്പ് ക്ലാസുകൾ ആരംഭിച്ചിരുന്നു. എന്നാൽ മക്ക, മദീന, ജിദ്ദ, തായിഫ് എന്നിവിടങ്ങളിൽ അംഗീകൃത വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് ഓഗസ്റ്റ് 30-നാണ് അധ്യയന വർഷം ആരംഭിച്ചത്.
Post Views: 15



