ആഗോള ബോക്സ് ഓഫീസില്‍ ആ മാന്ത്രിക സംഖ്യയും മറികടന്ന് ടോക്സിക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : തെന്നിന്ത്യൻ സൂപ്പർ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രം ടോക്സിക് ഓഗസ്റ്റ് 26ന് തിയറ്ററുകളില്‍ എത്തി. കന്നഡ, ഇം​ഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി ഭാഷകളിൽ സിനിമ കാണാനാകും. യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ആയിരുന്നു ചിത്രീകരിച്ചത്. ആഗോള ബോക്സ് ഓഫീസില്‍ 250 കോടി മറികടന്നിരിക്കുകയാണ് ടോക്സിക്. ഇതുവരെയായി ടോക്സിക് ആകെ 256 കോടി നേടിയിട്ടുണ്ട് എന്ന് സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
അധികാരം കൈമാറി വരുന്ന അപകടകരമായ ഒരു ലോകത്തിലൂടെയാണ് കഥ മുന്നേറുന്നത്. ബന്ധങ്ങളും സംഘർഷങ്ങളും ചിത്രത്തിന്റെ പ്രധാന പ്രമേയങ്ങളാകുന്നു. ക്രൈം, ആഗ്രഹം, കുടുംബം, വിശ്വസ്തത, വഞ്ചന, അധികാരം എന്നിവയെല്ലാം ഇവിടെ പരസ്‍പരം ഇഴചേർന്നിരിക്കുന്നു. വ്യക്തിബന്ധങ്ങളും അധികാരത്തിനായുള്ള വലിയ പോരാട്ടങ്ങളും വേർതിരിക്കാനാകാത്ത ഒരു ലോകമാണ് ‘ടോക്സിക്’ അവതരിപ്പിക്കുന്നത്. മലയാള സിനിമയിൽ നിന്ന് ലോക സിനിമാ ക്യാൻവാസിലേക്കുള്ള ഗീതു മോഹൻദാസിന്റെ യാത്രയിലെ നിർണായക ചുവടുവെപ്പ് കൂടിയാണ് ‘ടോക്സിക്’.

ചിത്രത്തിന്റെ ആകർഷണം അതിന്റെ സ്കെയിലിൽ മാത്രം ഒതുങ്ങുന്നതല്ല. കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് ഗീതു മോഹൻദാസ് സൃഷ്ടിച്ചിട്ടുള്ള വ്യത്യസ്തമായ ലോകവും ചിത്രത്തിന്റെ പ്രധാന സവിശേഷതയാണ്. തന്റെ സിനിമകളിലൂടെ തീവ്രമായ വ്യക്തികഥകളും വ്യത്യസ്‍തമായ കഥാശൈലിയും അവതരിപ്പിച്ചിട്ടുള്ള ഗീതു, ‘ടോക്സിക്’ലൂടെ കൂടുതൽ വിശാലമായ ഒരു ക്യാൻവാസിലേക്ക് കടക്കുകയാണ്. കഥാപാത്രങ്ങളുടെ ആഴവും മാനുഷിക വികാരങ്ങളും നിലനിർത്തിക്കൊണ്ട്, ആക്ഷനും ആകാംക്ഷയും ദൃശ്യവിസ്മയവും നിറഞ്ഞ ഒരു വമ്പൻ ഗ്യാങ്സ്റ്റർ ഡ്രാമയാണ് ഗീതു ഒരുക്കുന്നത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News