സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണം വാരാഘോഷ സമാപന ചടങ്ങ് വേദിയില്‍ വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചു. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലെ പ്രോട്ടോകോള്‍ പ്രകാരമാണ് വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. മുഖ്യമന്ത്രി വി ഡി സതീശന്‍, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രിമാരായ പി സി വിഷ്ണുനാഥ്, കെ മുരളീധരന്‍, കെ എ തുളസി, സി പി ജോണ്‍, റോജി എം ജോണ്‍, ബിന്ദു കൃഷ്ണ, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ എന്നിവരുള്‍പ്പെടെ വേദിയിലുണ്ടായിരുന്നു.

പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രത്യേക പ്രോട്ടാക്കോള്‍ ഉണ്ടെന്നും അതില്‍ സംസ്ഥാനത്തിന് ഇടപെടാന്‍ സാധിക്കില്ലെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് നേരത്തെ പ്രതികരിച്ചിരുന്നു. പരിപാടി ഉദ്ഘാടന വേദിയിലെ റിഹേഴ്‌സലില്‍ പൂര്‍ണ്ണമായും വന്ദേമാതരം പാടി പരിശീലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനാണ് പരിപാടിയുടെ ഉദ്ഘാടനം ഫ്ലാഗ്ഓഫ് ചെയ്ത് നിര്‍വഹിക്കുന്നത്. പൂര്‍ണ്ണമായും ആലപിക്കണമെന്ന് വൈസ് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ടെന്നാണ് പ്രോട്ടോക്കോള്‍ വിഭാഗം പറയുന്നത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News