അപേക്ഷ ക്ഷണിച്ചു : ബാങ്കുകളിൽ 7460 ഒഴിവ്, റെയിൽവേയിൽ 6557 ഒഴിവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസർ, സ്‌പെഷ്യലിസ്റ്റ് ഓഫീസർ തസ്തികളിലേക്ക് ഐ.ബി.പി.എസ്. മുഖേന ഇപ്പോൾ അപേക്ഷിക്കാം. 7460 ഒഴിവിലേക്കാണ് വിജ്ഞാപനം. തിരഞ്ഞെടുപ്പിനായുള്ള പ്രിലിമിനറി പരീക്ഷക്ക് കേരളത്തിൽ 10 കേന്ദ്രങ്ങളുണ്ടാവും.

റെയിൽവെയിൽ ടെക്‌നീഷ്യമാരുടെ തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചതാണ് ഈയാഴ്ചയിലെ മറ്റൊരു പ്രധാന തൊഴിൽ വിജ്ഞാപനം. രാജ്യത്തെ 21 റെയിൽവെ റിക്രൂട്ട്‌മെന്റ് ബോർഡുകളിലായി (ആർ.ആർ.ബി.) 6557 ഒഴിവുണ്ട്. ഇതിൽ 411 ഒഴിവ് തിരുവനന്തപുരം ആർ.ആർ.ബിക്ക് കീഴിലാണ്. കേരള പി.എസ്.സി. 34 കാറ്റഗറികളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

സർവകലാശാലകളിലെ കംപ്യൂട്ടർ അസിസ്റ്റന്റ്, ഫയർ ഫോഴ്‌സിൽ സ്‌റ്റേഷൻ ഓഫീസർ തുടങ്ങിയ തസ്തികകൾ ഇതിലുൾപ്പെടും.ഈയാഴ്ചയിലെ മാതൃഭൂമി തൊഴിൽവാർത്തയിൽ ഇവയുൾപ്പെടെ നിരവധി തൊഴിലവസരങ്ങളുടെ വിശദവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗതാഗത വകപ്പ് മന്ത്രി സി.പി.ജോണുമായുള്ള അഭിമുഖവും ഈ ലക്കത്തിൽ വായിക്കാം. കെ.എസ്.ആർ.ടി.സിയിലെ നിയമനകാര്യത്തിൽ സർക്കാരിന്റെ നിലപാട് മന്ത്രി ഇതിൽ വ്യക്തമാക്കുന്നുണ്ട്.സെപ്റ്റംബർ 19-ന് നടക്കുന്ന വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പരീക്ഷക്കുള്ള തീവ്രപരിശീലനം ഈ ലക്കത്തിൽ ആരംഭിക്കുന്നു. കൂടാതെ ജൂലായ് 18, ഓഗസ്റ്റ് 01 തീയതികളിലായി നടക്കുന്ന കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് , ജൂലായ് എട്ടിന് നടക്കുന്ന അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) എന്നീ പരീക്ഷകൾക്കുള്ള മോക് ടെസ്റ്റും അസിസ്റ്റന്റ് മെയിൻസ്, കെ.എസ്.ഇ.ബി വർക്കർ പരീക്ഷകൾക്കുള്ള പരിശീലനവും ഉണ്ട്. ജൂലായ് നാലിന് നടന്ന ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ (ട്രെയിനി), ജൂലായ് ഒന്നിന് നടന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് (എക്‌സ് സെർവീസ് മെൻ), ഗാർഡ് പരീക്ഷകളുടെ സോൾവ്ഡ് പേപ്പറും ഉൾപ്പെടുത്തിയിരിക്കുന്നു.

ഇതോടൊപ്പം കേരളത്തിലും പുറത്തുമുള്ള പുതിയ കോഴ്‌സുകൾ, സർവീസ് സംബന്ധമായ വാർത്തകൾ, പി.എസ്.സി. സംബന്ധമായ സംശയങ്ങളും അവയ്ക്കുള്ള മറുപടിയും തുടങ്ങി ഉദ്യോഗാർഥികൾക്ക് ആവശ്യമായ ഒട്ടേറെ വിവരങ്ങളും തൊഴിൽവാർത്തയിൽ വായിക്കാം.മാതൃഭൂമി തൊഴിൽവാർത്തയുടെ വരിക്കാരാവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://digital.mathrubhumi.com/

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News