സൈനിക് സ്കൂളിൽ അധ്യാപക ഒഴിവുകൾ; 47,600 രൂപ വരെ ശമ്പളം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കർണാടകയിലെ കുടക് സൈനിക് സ്കൂളിൽ പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ , ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ, ജനറൽ എംപ്ലോയി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ അഞ്ച് ഒഴിവുകളാണുള്ളത്. പിജിടി കെമിസ്ട്രി, ടിജിടി ഇംഗ്ലീഷ്, ടിജിടി ഹിന്ദി, ടിജിടി സോഷ്യൽ സയൻസ്, ജനറൽ എംപ്ലോയി എന്നീ വിഭാഗങ്ങളിലാണ് ഓരോ ഒഴിവുകൾ വീതമുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾ ഔദ്യോഗിക വിജ്ഞാപനം പരിശോധിച്ച് 2026 ഓഗസ്റ്റ് 21-ന് മുൻപായി അപേക്ഷിക്കേണ്ടതാണ്.

പിജിടി കെമിസ്ട്രി: ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 50% മാർക്കോടെ ബിരുദാനന്തര ബിരുദവും ബി.എഡും ഉണ്ടായിരിക്കണം.

ടിജിടി തസ്തികകൾ : ബന്ധപ്പെട്ട വിഷയത്തിൽ 50% മാർക്കോടെ ബിരുദം അല്ലെങ്കിൽ നാല് വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സും ബി.എഡും പൂർത്തിയാക്കിയിരിക്കണം. കൂടാതെ സി.ടി.ഇ.ടി അല്ലെങ്കിൽ തത്തുല്യമായ ടി.ഇ.ടി പാസായിരിക്കണം.

ജനറൽ എംപ്ലോയി : അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.

പ്രായപരിധിയും ശമ്പളവും

പിജിടി: 21 മുതൽ 40 വയസ്സ് വരെ. പ്രതിമാസ പ്രാരംഭ ശമ്പളം 47,600 രൂപ.
ടിജിടി : 21 മുതൽ 35 വയസ്സ് വരെ. പ്രതിമാസ പ്രാരംഭ ശമ്പളം 44,900 രൂപ.
ജനറൽ എംപ്ലോയി: 18 മുതൽ 50 വയസ്സ് വരെ.

പ്രതിമാസ പ്രാരംഭ ശമ്പളം 18,000 രൂപ. ശമ്പളം ഏഴാം ശമ്പള കമ്മീഷൻ വ്യവസ്ഥകൾ പ്രകാരമായിരിക്കും.അപേക്ഷാ ഫീസ്ജനറൽ / ഒ.ബി.സി (General / OBC): 500 രൂപ.എസ്.സി / എസ്.ടി (SC / ST): 350 രൂപ

അപേക്ഷിക്കേണ്ട വിധംപൂരിപ്പിച്ച അപേക്ഷാ ഫോം ആവശ്യമായ രേഖകൾ സഹിതം സ്പീഡ് പോസ്റ്റ് വഴിയോ രജിസ്റ്റേർഡ് പോസ്റ്റ് വഴിയോ അയക്കേണ്ടതാണ്. എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News