കാലിഫോർണിയയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു, സുഹൃത്തായ മലയാളി യുവതി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാലിഫോർണിയ: തൃശൂർ പീച്ചി സ്വദേശിയായ യുവതിയും തിരുവനന്തപുരം സ്വദേശിനിയായ സുഹൃത്തും അമേരിക്കയിൽ കൊല്ലപ്പെട്ടു. പീച്ചി സ്വദേശിയായ അഞ്ജന, കേശവദാസപുരം സ്വദേശിയായ ആൻ മാത്യു എന്നിവരാണ് ഓഗസ്റ്റ് 28ാം തിയതി കൊല്ലപ്പെട്ടത്. അഞ്ജനയുടെ സുഹൃത്തായ കോട്ടയം സ്വദേശിയായ അനില എന്ന യുവതിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവർ ഒരു അപാർട്ട്മെന്റിലായിരുന്നു ഇവർ കുടുംബമായി താമസിച്ചിരുന്നത്.

സോഫ്റ്റ് വെയർ എൻജിനീയറായ വിജീഷാണ് അഞ്ജനയുടെ ഭർത്താവ്. ഇവർക്ക് ആറുവയസ് പ്രായമുള്ള മകളുണ്ട്. കാലിഫോർണിയയിൽ സ്കൂൾ അധ്യാപികയായിരുന്നു അഞ്ജന. തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻ മാത്യുവിനെ അപാർട്ട്മെന്റിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ചിങ്ങവനം സ്വദേശിയുടെ ഭാര്യയാണ് കൊല്ലപ്പെട്ട ആൻ. രണ്ട് പെൺകുട്ടികളാണ് ആനിനുള്ളത്. ഇരുവരുടേയും സുഹൃത്താണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുള്ള അനിലയെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്. അഞ്ജനയുടെ ഭർത്താവ് ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. കൊലപാതക കാരണം ഇനിയും വ്യക്തമായിട്ടില്ല.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News