റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ പല മേഖലകളിലും മിതമായതോ ശക്തമായതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു. ജിസാൻ, അസീർ, അൽ ബഹ, മക്ക എന്നീ പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ ഇടിമിന്നലും ആലിപ്പഴ വർഷത്തോടും കൂടിയ ശക്തമായ മഴ ലഭിച്ചേക്കാനാണ് സാധ്യത.
അതോടൊപ്പം കിഴക്കൻ പ്രവിശ്യ, മദീന എന്നിവിടങ്ങളിൽ കാറ്റും പൊടിപടലങ്ങളും ഉയർന്നുപൊങ്ങാൻ സാധ്യതയുണ്ടെന്നും കേന്ദ്രം കൂട്ടിച്ചേർത്തു. റോഡുകളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവരും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Post Views: 30



