ഡി.ആർ. കോംഗോയുടെ ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ പടരുന്ന എബോള ബാധയിൽ രോഗികളുടെ എണ്ണം 6000 കടന്നതായും മരണസംഖ്യ മൂവായിരത്തിനടുത്ത് എത്തിയതായും അധികൃതർ അറിയിച്ചു. ശനിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 6041 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണം 2911 കടക്കുകയും ചെയ്തു. അതിനിടെ 1,360-ലധികം പേർ വൈറസിൽ നിന്ന് സുഖം പ്രാപിച്ചിട്ടുണ്ടെന്നും ഇത് പ്രതീക്ഷ നൽകുന്ന കാര്യമാണെന്നും അധികൃതർ പറഞ്ഞു. വൈറസ് പുതിയ മേഖലകളിലേക്കുകൂടി വ്യാപിച്ചത് ആശങ്ക പടർത്തുന്നുണ്ട്. ഇട്ടൂരി, നോർത്ത് കിവു, സൗത്ത് കിവു, ഹൗട്ട്-ഉലെ, ബാസ്-ഉലെ, ഷോപോ തുടങ്ങിയ പ്രവിശ്യകളിലെ 60 മേഖലകളിൽ രോഗവ്യാപനമുണ്ടായിട്ടുണ്ട്.
Post Views: 15



