പിണറായിക്കെതിരെ അൻവർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം : തിരഞ്ഞടുപ്പ് പരാജയത്തിന് പിന്നാലെ അണികൾക്ക് മേൽ പഴിചാരിയ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പിവി അൻവർ. 14 വർഷങ്ങൾക്ക് മുൻപ് പിണറായി വിജയൻ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതം പങ്കുവച്ച് കൊണ്ടാണ് അൻവറിന്റെ പ്രതികരണം. അന്ന് വിഎസിനെ പിണറായി വിജയൻ വേദിയിൽ ഇരുത്തി അപമാനിച്ചുവെന്നാണ് പിവി അൻവർ പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുമ്പോൾ സംസ്ഥാനമൊട്ടാകെ കോടികൾ ചിലവഴിച്ച് ഞാനല്ലാതെ മറ്റാര് എന്ന ബോർഡും വെച്ച് കടലിൽ നിന്ന് ബക്കറ്റിൽ വെള്ളം കോരി തിരമാലയും കാത്തിരിക്കുന്ന കുട്ടിയായി മാറുകയായിരുന്നു പിണറായി വിജയനെന്നും പിവി അൻവർ വീഡിയോക്ക് താഴെ കുറിക്കുന്നു. പയ്യന്നൂരിലും തളിപ്പറമ്പിലും ഏറ്റ പരാജയത്തിന്റെ കനത്ത ഭാരം തന്റെ ചുമലിൽ നിന്നും ഇറക്കി വയ്ക്കാൻ നിങ്ങൾ പഴിചാരുന്നതും വെല്ലുവിളിക്കുന്നതും ബഹുജനത്തെയാണെന്ന് പിവി അൻവർ പറയുന്നു. മഹാനായ വി എസിന്റെ വാക്കുകൾ കടമെടുത്താൽ,സമുദ്രം വറ്റി വരളുന്നതിന് മുമ്പ് സ്വയം ഒഴിയുന്നതല്ലേ നല്ലത് എന്നും പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പിണറായി തുടരുന്നത് സൂചിപ്പിച്ചുകൊണ്ട് പിവി അൻവർ ഫേസ്‌ബുക്കിൽ കുറിച്ചു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News